• Sun. Oct 11th, 2026

24×7 Live News

Apdin News

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Byadmin

Oct 11, 2026



ഹോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്ന ബോളിവുഡ് താരം വിദ്യുത് ജമാലിന്റെ പ്രശംസകൊണ്ട് മൂടി എന്ന ചിത്രത്തിലെ സഹതാരങ്ങള്‍.

പ്രശസ്ത വീഡിയോ ഗെയിം പരമ്പരയായ ‘സ്ട്രീറ്റ് ഫൈറ്ററി’ന്റെ ലൈവ് ആക്ഷൻ റീബൂട്ടില്‍ ധല്‍സിം എന്ന കഥാപാത്രത്തെയാണ് വിദ്യുത് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ സഹതാരങ്ങളായ ആൻഡ്രൂ ഷുള്‍സും ഗുസ്തി താരം കോഡി റോഡ്‌സും വിദ്യുതിന്റെ വ്യക്തിത്വത്തെയും ശാരീരികക്ഷമതയെയും ആയോധനകലാ മികവിനെയും വാനോളം പുകഴ്‌ത്തിയിരിക്കുകയാണ്.

‘ഫ്ലാഗ്രന്റ്’ എന്ന യൂട്യൂബ് പോഡ്‌കാസ്റ്റില്‍ സംസാരിക്കുമ്പോഴായിരുന്നു ഇരുവരുടെയും പ്രതികരണം.
‘ഇദ്ദേഹം ശരിക്കും അതുല്യനാണ്. ട്രെയിലർ അവതരിപ്പിക്കാനിരുന്ന പരിപാടിയില്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാർഥിക്കുന്നതുപോലെയായിരുന്നു അദ്ദേഹത്തിന്റെ ഇരിപ്പ്. ആ മുടി നോക്കൂ!’ എന്നായിരുന്നു കോഡി റോഡ്‌സിന്റെ പ്രതികരണം.

വിദ്യുതിന്റെ രൂപഭംഗിയെയും ശരീരസൗന്ദര്യത്തെയും പ്രശംസിച്ച ആൻഡ്രൂ ഷുള്‍സ്, താൻ കണ്ടിട്ടുള്ളതില്‍ ഏറ്റവും ആകർഷകമായ വ്യക്തികളിലൊരാളാണ് അദ്ദേഹമെന്നും പറഞ്ഞു.’

‘സ്ട്രീറ്റ് ഫൈറ്ററില്‍’ ധല്‍സിമായി വിദ്യുത്

പ്രശസ്ത വീഡിയോ ഗെയിം പരമ്പരയെ ആസ്പദമാക്കി ഒരുങ്ങുന്ന ‘സ്ട്രീറ്റ് ഫൈറ്റർ’ ആണ് വിദ്യുതിന്റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രം. പരമ്പരയിലെ ഇന്ത്യൻ കഥാപാത്രമായ ധല്‍സിമിനെയാണ് താരം അവതരിപ്പിക്കുന്നത്. യോഗയില്‍ പ്രാവീണ്യമുള്ള യോദ്ധാവായ ധല്‍സിം ‘സ്ട്രീറ്റ് ഫൈറ്റർ’ ലോകത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളിലൊന്നാണ്.

ഒക്ടോബർ 16ന് ചിത്രം ഇന്ത്യൻ തിയറ്ററുകളിലെത്തും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

By admin