കാസര്‍കോട്: പോക്‌സോ കേസ് പ്രതി പത്ത് കൊല്ലത്തെ ഒളിവ് ജീവിത്തിന് ശേഷം ആലുവയില്‍ പൊലീസ് പിടിയിലായി. പിലിക്കോട് മട്ടലയി കല്ലന്‍ ഹൗസിലെ ജയദേവനെയാണ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനില്‍ 2016ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റിലായത്.
2016ല്‍ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങി മുങ്ങിയ പ്രതി തിരുവനന്തപുരം, ആലുവ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്ത് ജീവിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറിയായിരുന്നു ജോലി ചെയ്തുവന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.