• Sat. Oct 10th, 2026

24×7 Live News

Apdin News

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

Byadmin

Oct 10, 2026


ന്യൂദല്‍ഹി: ദല്‍ഹി പോലീസ് തടഞ്ഞുവച്ചതിനെതിരെ സിജെപി നേതാവ് രത്ന സിംഗ് സമര്‍പ്പിച്ച ഹര്‍ജി സാകേത് കോടതിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് തള്ളി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ഹര്‍ജി.
സിജെപിയുടെ നിയമ വിഭാഗം മേധാവിയായിട്ടും വിശദാംശങ്ങളില്ലാതെയും സത്യവാങ്ങ്മൂലമില്ലാതെയുമാണ് രത്ന സിംഗ് ഹര്‍ജി സമര്‍പ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കിയത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് നടത്തിയ
പ്രകടനത്തിന് മുന്നോടിയായി പോലീസ് കസ്റ്റഡിയിലെടുത്തവരില്‍ രത്ന സിംഗും ഉള്‍പ്പെടുന്നു.



By admin