• Sat. Oct 10th, 2026

24×7 Live News

Apdin News

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

Byadmin

Oct 10, 2026


കോട്ടയം: കഴിഞ്ഞ തവണ പാറ്റ പ്രക്‌ഷോഭത്തിന് എന്ന പേരില്‍ ദല്‍ഹിയിലെത്തുകയും ചാനല്‍ കാമറകള്‍ക്കു മുന്നില്‍ െൈഷന്‍ ചെയ്ത്് വൈറലാവുകയും ചെയ്ത അവതാരക രഞ്ജിനി ഹരിദാസ് ഇക്കുറി നൈസായി മുങ്ങി. ദല്‍ഹിയില്‍ ചെന്നാല്‍ പണി കിട്ടുമെന്ന് ബോധ്യപ്പെട്ടതോടെ ഇക്കുറി വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു വീരവാദം. സമരക്കാരെ നേരിടുന്നതു കണ്ട് എന്‌റെ ഹൃദയം നുറുങ്ങിപ്പോയി എന്നൊക്കെയുള്ള വിലാപം കേട്ട് ഒട്ടേറെ പേരാണ് പരിഹസിച്ച് പ്രതികരിച്ചിട്ടുള്ളത്. ഇക്കുറി നൈസായിട്ട് മുങ്ങി അല്ലേ? എന്നതാണ് പ്രധാന പരിഹാസം. ഇന്‍സ്റ്റഗാമിലിരുന്ന് വീഡിയോയിട്ടുള്ള സമരം അസ്‌സലായി എന്നും ചിലര്‍ പ്രതികരിക്കുന്നു.
ദല്‍ഹിയില്‍ നടന്നത് തികഞ്ഞ പൊലീസ് അതിക്രമമാണ് . ഇത് സ്വീകാര്യമല്ലെന്നും നേതാക്കളെ ഫ്‌ളൈറ്റില്‍ നിന്നു തന്നെ എടുത്തുകൊണ്ടുപോകുമ്പോള്‍ ഇതൊന്നുമല്ല ജനാധിപത്യമെന്ന് പറയേണ്ടിവരുമെന്നുമൊക്കെ രഞ്ജിനി വീഡിയോയില്‍ വിമര്‍ശിക്കുന്നുണ്ട്. അടിസ്ഥാനആവശ്യത്തിനുവേണ്ടിയുള്ള പോരാട്ടമാണിത്. ഇത്രയും വലിയ പ്രശ്‌നം നടന്നിട്ട് അതിന്‌റെ ഉത്തരം ചോദിക്കുമ്പോള്‍ ഇങ്ങനെയാണോ നാട്ടിലെ ആള്‍ക്കാരെ ട്രീറ്റു ചെയ്യേണ്ടത്. എന്തു പോക്രിത്തരമാണിതെന്നാണ് രഞ്ജിനിയുടെ ചോദ്യം. വീഡിയോക്കിടെ മോഹാലസ്യപ്പെടുന്നതു പോലെയൊക്കെ അഭിനയിക്കുന്ന രഞ്ജിനി, നമ്മുടെ നിശബ്ദതയെയാണ് അവര്‍ മുതലെടുക്കുന്നതെന്നും എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നുമുള്ള ആഹ്വാനത്തോടെയാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

 



By admin