• Sat. Oct 10th, 2026

24×7 Live News

Apdin News

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

Byadmin

Oct 10, 2026


തൃശൂര്‍: ചാലക്കുടിയില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടവെ മകന്‍ തോട്ട പൊട്ടി മരിച്ചു. മേലൂര്‍ അടിച്ചിലിയില്‍ രാമകൃഷ്ണന്റെ മകന്‍ നന്ദനനാണ് (58)മരിച്ചത്.വാക്കത്തി കൊണ്ട് വെട്ടേറ്റ അച്ഛന്‍ ഗുരുതരാവസ്ഥയില്‍ ചാലക്കുടിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്

ശനിയാഴ്ച രാവിലെ ആണ് സംഭവം.വീടിന് സമീപത്തെ പറമ്പില്‍ കൃഷിപ്പണി കഴിഞ്ഞ് മടങ്ങുകയായിരുന്ന രാമകൃഷ്ണനും മകന്‍ നന്ദനനും തമ്മില്‍ വാക്കേറ്റവും പിന്നീട് സംഘര്‍ഷവും ഉണ്ടാവുകയായിരുന്നു. വാക്കത്തികൊണ്ട് രാമകൃഷ്ണനെ മകന്‍ നന്ദനന്‍ വെട്ടി. ശബ്ദം കേട്ട് അയല്‍വാസി ഓടിയെത്തുമ്പോഴേക്കും നന്ദനന്റെ അരയിലിരുന്ന തോട്ട പൊട്ടി.

തോട്ട പൊട്ടിയതില്‍ അയല്‍വാസിക്കും പരിക്കുണ്ട്.അച്ഛനും മകനും തമ്മില്‍ കുറേക്കാലമായി വഴക്ക് ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു.വെട്ടുകൊണ്ട് പരിക്കേറ്റ രാമകൃഷ്ണന്‍ ചാലക്കുടിയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

 



By admin