• Sat. Oct 10th, 2026

24×7 Live News

Apdin News

സമ്മർദ്ദമുള്ള ഘട്ടങ്ങളിലെല്ലാം സഞ്ജു മികച്ച പ്രകടനം നടത്തിയിട്ടുണ്ട്: പ്രശംസിച്ച് രഹാനെ

Byadmin

Oct 10, 2026


വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടി-20യിൽ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെ സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. സമ്മർദ്ദഘട്ടങ്ങളിലെല്ലാം സഞ്ജു സാംസൺ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്നാണ് രഹാനെ പ്രശംസിച്ചത്.

‘പുറത്തുള്ളവർ സഞ്ജുവിനെ മോശം ഫോമിനെയും ടീമിലുള്ള സ്ഥാനത്തെക്കുറിച്ചും പല കാര്യങ്ങളും പറഞ്ഞു. എന്നാൽ സമ്മർദ്ദമുള്ള ഘട്ടങ്ങളിലെല്ലാം സഞ്ജു സാംസൺ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഇപ്പോഴും അദ്ദേഹം അത് ആവർത്തിച്ചു. വളരെ ശാന്തനായും സംയമനത്തോടെയുമാണ് സഞ്ജുവിനെ കാണപ്പെട്ടത്. ഒരു കാര്യവും അദ്ദേഹത്തെ ബാധിച്ചില്ല’ രഹാനെ തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.

വിൻഡീസിനെതിരെയുള്ള മത്സത്തിൽ ഇന്ത്യ തോൽവി പരാജയപ്പെട്ടെങ്കിലും സഞ്ജു സാംസൺ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയ 41 പന്തുകളിൽ നിന്നും 82 റൺസാണ് അടിച്ചെടുത്തത്. 9 ഫോറുകളും 4 കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്.

റാഞ്ചിയിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം വിൻഡീസ് അനായാസമായാണ് മറികടന്നത്. ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ച്വറി കരുത്തിലാണ് വിൻഡീസ് റെക്കോർഡ് റൺ ചെയ്‌സ് നടത്തിയത്. 45 പന്തിൽ പുറത്താവാതെ 102 റൺസ് നേടിയാണ് ഹോപ്പ് തിളങ്ങിയത്. ഷെർഫാനെ റൂഥർഫോർഡ് 37 പന്തിൽ 84 റൺസും സ്വന്തമാക്കി ടീമിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു.

നിലവിൽ പരമ്പരയിലെ രണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. നാളെ ഇൻഡോറിലാണ് പരമ്പരയിലെ മൂന്നാം മത്സരം.







By admin