• Fri. Sep 20th, 2024

24×7 Live News

Apdin News

100 ദിനം പിന്നിട്ട് മൂന്നാം മോദി സര്‍ക്കാര്‍; ഭാരതം ലക്ഷ്യത്തിലേക്ക്

Byadmin

Sep 20, 2024


മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റത് 2024 ജൂണ്‍ 9 നായിരുന്നു. കര്‍മനിരതമായ 100 ദിവസം സര്‍ക്കാര്‍ പിന്നിട്ടു. ജന്‍ധന്‍ യോജനയും ഡിജിറ്റല്‍ ഇന്ത്യയും 100 സ്മാര്‍ട്ട് സിറ്റി പദ്ധതിയും ഉള്‍പ്പടെ പുത്തന്‍ കാഴ്‌ച്ചപ്പാടുകളാണ് ആദ്യ മോദി സര്‍ക്കാര്‍ ഭാരതത്തിന് സമ്മാനിച്ചത്. രണ്ടാം വരവിലെ ആദ്യ 100 ദിവസം പിന്നിട്ടപ്പോള്‍ കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370–ാം വകുപ്പ് റദ്ദാക്കി ജമ്മു കശ്മീരിനെ സ്വതന്ത്രമാക്കി. മൂന്നാമൂഴത്തില്‍ നൂറു ദിനം തികഞ്ഞപ്പോള്‍ ജമ്മു കശ്മീരില്‍ സ്വതന്ത്രവും നിഷ്പക്ഷവും സമാധാനപരവുമായ രീതിയില്‍ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുമായി.

മുത്തലാഖ് കുറ്റകരമാക്കിയത് രണ്ടാം മോദി സര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനമായിരുന്നു. ലക്ഷക്കണക്കിന് മുസ്ലിം സഹോദരിമാര്‍ക്ക് ആശ്വാസമായ നടപടി യഥാര്‍ത്ഥ മുസ്ലിം വിശ്വാസികള്‍ക്കിടയില്‍ നരേന്ദ്രമോദിയോടുള്ള ബഹുമാനം വര്‍ധിപ്പിച്ചു കൂടാതെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷ ശക്തിപ്പെടുത്താനും രണ്ടാം വരവില്‍ അദ്ദേഹത്തിനായി.

സാങ്കേതിക നവീകരണം, അടിസ്ഥാന സൗകര്യ വികസനം, അന്താരാഷ്‌ട്ര നയതന്ത്രം എന്നിവയ്‌ക്ക് ഊന്നല്‍ നല്‍കി ഭാരതത്തെ ആഗോള ശക്തിയാക്കി ഉയര്‍ത്താനാണ് മൂന്നാമൂഴത്തില്‍ മോദിയുടെ ശ്രമം.

സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നതു വെറും മുദ്രാവാക്യം മാത്രമല്ലെന്നു ബോധ്യപ്പെടുത്തി. സമഗ്രവും വികസനോന്മുഖവും അഴിമതിരഹിതവുമായ ഭരണത്തിനാണ് ആദ്യ നൂറുദിനങ്ങള്‍ സാക്ഷ്യം വഹിച്ചത്.

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ 100 ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ആവാസ് യോജന പദ്ധതി വിപുലീകരിക്കുകയും മൂന്ന് കോടി കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്ന പദ്ധതിയായി അത് മാറ്റുകയും ചെയ്തു. പരീക്ഷാക്രമക്കേടുകള്‍ കണ്ടെത്താന്‍ നിയമനിര്‍മാണം നടപ്പിലാക്കുകയും ജൂണ്‍ 21-ന് പൊതുപരീക്ഷാ നിയമം കൊണ്ടുവരികയും ചെയ്തു. ചോദ്യപേപ്പര്‍ ചോര്‍ത്തുന്നവര്‍ക്ക് ഒരു കോടി രൂപയും 10 വര്‍ഷം കഠിനതടവും ഉള്‍പ്പെടുത്തിയാണ് നിയമനിര്‍മാണം നടപ്പിലാക്കിയത്. അതിന്റെ തുടര്‍ച്ചയായി ഭാരതീയ നാഗരിക് സുരക്ഷാസംഹിത-2023, ഭാരതീയ സാക്ഷ്യ അധീനിയം-2023 തുടങ്ങിയ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 2024 ജൂലൈ ഒന്നിന് പ്രാബല്യത്തിലാക്കി.

അടുത്ത അഞ്ചുവര്‍ഷംകൊണ്ട് ഒരു കോടി ഭാരതീയ യുവാക്കള്‍ക്ക് 500 കമ്പനികളില്‍ സൗജന്യമായി തൊഴില്‍ പരിശീലനം നല്‍കുന്ന നൈപുണ്യ പദ്ധതിയുടെ പ്രഖ്യാപനം തൊഴില്‍ മേഖലയില്‍ സുപ്രധാനവും ദീര്‍ഘവീക്ഷണത്തോടു കൂടിയതുമായിരുന്നു. കഴിഞ്ഞ 21 വര്‍ഷത്തിനുശേഷം രാജ്യത്തെ സിവില്‍ സര്‍വീസ് പെന്‍ഷന്‍ സമ്പ്രദായത്തില്‍ കൊണ്ടുവന്ന സമഗ്ര പരിവര്‍ത്തനവും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവസാനം വാങ്ങിയ വേതനത്തിന്റെ 50 ശതമാനം ജീവിതകാലം മുഴുവന്‍ പെന്‍ഷനായി ലഭിക്കും.

10579.84 കോടി രൂപ മുതല്‍മുടക്കില്‍ ശാസ്ത്ര ഗവേഷണ രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. വിജ്ഞാന്‍ ധാര എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതി അനുസരിച്ച് ശാസ്ത്ര സാങ്കേതിക വകുപ്പുകള്‍ ഏകീകൃത കേന്ദ്രമേഖലയുടെ പരിധിയില്‍ വരും. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ സാമ്പത്തിക സഹായത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.

കിസാന്‍ സമ്മാന്‍ നിധിക്ക് പുറമേ കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ആവശ്യമായ ഫണ്ട് വിപുലപ്പെടുത്തുന്നതിനും കേന്ദ്രമന്ത്രിസഭാ യോഗം ആദ്യ നൂറ് ദിവസത്തില്‍ തന്നെ അനുമതി നല്‍കി. പ്രതിരോധമേഖലയില്‍ സുപ്രധാന കാല്‍വയ്‌പ്പാണ് വിശാഖപട്ടണത്തെ കപ്പല്‍ നിര്‍മാണ കേന്ദ്രത്തില്‍(എസ്.സി.ബി) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അരിഹന്ത് മുങ്ങിക്കപ്പല്‍.

ഇതുമൂലം പസഫിക് മേഖലയില്‍ കൂടുതല്‍ കരുത്ത് ആര്‍ജ്ജിക്കാന്‍ ഭാരതത്തിനു സാധിക്കും.

76,220 കോടി രൂപ മുതല്‍മുടക്കില്‍ രാജ്യത്തെ ഏറ്റവും വലിയ ആഴക്കടല്‍ തുറമുഖത്തിന് മഹാരാഷ്‌ട്രയിലെ വധ്വാനില്‍ തറക്കല്ലിട്ടതും ഈ സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയിലാണ്. സമുദ്ര ഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യത്തില്‍ വന്‍വളര്‍ച്ചയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത.് കണ്ടെയ്‌നര്‍ ടെര്‍മിനലുകള്‍, വിവിധോദ്ദേശ്യ ബര്‍ത്തുകള്‍, മെച്ചപ്പെട്ട അന്താരാഷ്‌ട്ര ബന്ധങ്ങള്‍, വ്യവസായ വികസനം എന്നിവ സാധ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എല്ലാം ഒന്നൊന്നായി പ്രധാനമന്ത്രി മോദി പാലിച്ചുകൊണ്ടിരിക്കുകയാണ് അതിന്റെ ഭാഗമായിട്ടാണ് ആദ്യ കര്‍മ പദ്ധതിയില്‍ തന്നെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തിയത്. ഭാരതത്തിലെ 70 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും ആരോഗ്യപരിരക്ഷയും ഇതിലൂടെ ഫലപ്രദമായി ഉറപ്പാക്കാന്‍ സാധിക്കും. അവര്‍ക്കുള്ള സാമ്പത്തിക സംരക്ഷണം, സമഗ്രമായ കവറേജ്, ജീവിതനിലവാരം ഉയര്‍ത്താനുള്ള കരുതല്‍, സമയോചിതമായ മെഡിക്കല്‍ ഇടപെടലുകള്‍ തുടങ്ങി മുതിര്‍ന്ന പൗരന്മാര്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഭാവി മുന്നില്‍ കണ്ടാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ആറു കോടിയില്‍ പരം മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.



By admin