• Tue. Oct 13th, 2026

24×7 Live News

Apdin News

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Byadmin

Oct 13, 2026


ന്യൂദല്‍ഹി: 11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച ജെഎന്‍യുവിലെ പ്രൊഫസര്‍ വിമലിനെ രാഹുല്‍ ഗാന്ധി സംരക്ഷിക്കുകയാണെന്ന് വിമര്‍ശിച്ച് ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി  ബിജെപി എംപി പുരന്ദേശ്വരി. “പ്രസംഗത്തില്‍ മാത്രമാണ് പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പറയുക. അല്ലെങ്കില്‍ പ്രൊഫ. വിമല്‍ ഖവാസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കേണ്ടതല്ലേ? ഇതുവരെയും അത് ചെയ്തിട്ടില്ല. “- പുരന്ദേശ്വരി പറഞ്ഞു.

“ഇതൊരു ആരോപണമല്ല, മറിച്ച് തെളിയിക്കപ്പെട്ട കാര്യമാണ്. ജെഎൻയു നിയോഗിച്ച ആഭ്യന്തര സമിതി ഇതിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.11 വിദ്യാർത്ഥിനികളെ പ്രൊഫ. വിമല്‍ ഖവാസ് ലൈംഗികമായി ഉപദ്രവിച്ചു എന്ന് ആ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്… രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതിനെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാത്തത് വളരെ ഖേദകരമാണ്”. – പുരന്ദേശ്വരി കുറ്റപ്പെടുത്തി.

“ബിമലിനെതിരെ ഒരക്ഷരം പോലും പറയാതിരിക്കുന്നതിലൂടെ, രാഹുൽ ഗാന്ധി അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നാണ് അർത്ഥമാക്കുന്നത്..”- പുരന്ദേശ്വരി പറഞ്ഞു.



By admin