• Sat. Jun 13th, 2026

24×7 Live News

Apdin News

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

Byadmin

Jun 13, 2026


മുംബൈ: മുംബൈ വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് 12 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി പിടികൂടിയ ഹര്‍ഷ സണ്മി എന്ന മുന്‍ മിസ്സിസ് കേരളയായിരുന്ന സുന്ദരി വന്‍മയക്കമരുന്ന് ശൃംഖലയുടെ ചെറുമീനാണോ എന്ന് സംശയം. അതേ സമയം ഹര്‍ഷ സണ്ണിക്ക് വേണ്ടി മുംബൈ കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ വാദിച്ചത് ഹര്‍ഷ സണ്ണിയുടെ നിഷ്കളങ്കത മുതലെടുത്ത് സൗഹൃദം സ്ഥാപിച്ച ഒരാള്‍ നല്‍കിയ ബാഗ് കൊണ്ടുവന്നതാണ് കുടുങ്ങാന്‍ കാരണമെന്നാണ്. എന്നാല്‍ കസ്റ്റംസ് ഈ കഥ വിശ്വസിച്ചിട്ടില്ല. മയക്കമരുന്നടങ്ങിയ ബാഗ് ഹര്‍ഷ സണ്ണിയെ ഏല്‍പിച്ചുവെന്ന് പറയുന്ന യുവാവിനെയും കണ്ടുപിടിക്കാന്‍ ശ്രമം നടക്കുന്നു. ഇപ്പോള്‍ മുംബൈയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഹര്‍ഷ സണ്ണി.

ഹര്‍ഷ സണ്ണിയുടെ കാള്‍ റെക്കോഡുകള്‍, യാത്രറൂട്ടുകള്‍, എല്ലാം വിശദമാിയ പരിശോധിച്ചുവരികയാണ്. കഴിഞഞ ആഴ്ച ഒരു കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും പിടികൂടിയിരുന്നു. മുഹമ്മദ് ഇദ്രിഷ് എന്ന തമിഴ്നാട്ടുകാരനായ 34 കാരനെയാണ് പിടികൂടിയത്. ഹര്‍ഷ സണ്ണിയുടെ കടത്തും മുഹമ്മദ് ഇദ്രിഷിന്റെ കടത്തും വലിയൊരു സംഘത്തിന്റെ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് കസ്റ്റംസ് കൂട്ടിവായിക്കാനും ശ്രമിക്കുന്നുണ്ട്.

ബാങ്കോക്കില്‍ നിന്നാണ് ഹര്‍ഷ സണ്ണി മുംബൈയിലേക്ക് വന്നത്. ബാങ്കോക്കില്‍ നെയില്‍ ആര്‍ട് പഠിക്കാനും ജോലി തേടാനുമാണ് ഹര്‍ഷ സണ്ണി പോയത് എന്നാണ് അഭിഭാഷകന്‍ വാദിച്ചത്. കേരളത്തില്‍ ഒരു സ്വകാര്യ ബാങ്കില്‍ റിലേഷന്‍ഷിപ്പ് മാനേജരായിരുന്ന ഹര്‍ഷ സണ്ണി വലിയവരുമായി സൗഹൃദം സ്ഥാപിച്ചിരുന്നു.



By admin