• Sat. Sep 21st, 2024

24×7 Live News

Apdin News

19-year-old-delhi-university-student-returning-home-after-his-birthday-party-dies-in-car-crash | 19-ാം ജന്മദിനം ആഘോഷിച്ച് മടങ്ങവേ കാർ നിയന്ത്രണം വിട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Byadmin

Sep 20, 2024


ദില്ലി സർവ്വകലാശാലയിലെ ഒന്നാം വർഷ ബിഎ വിദ്യാർത്ഥിയായ 19 കാരൻ ഐശ്വര്യ പാണ്ഡെയാണ് മരിച്ചത്

delhi, accident

ദില്ലിയില്‍ കാർ നിയന്ത്രണം നഷ്ട​പ്പെട്ട് റോഡരികിലെ ഗാർഡ് റെയിലിലേക്ക് ഇടിച്ച് കയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ദില്ലി സർവ്വകലാശാലയിലെ ഒന്നാം വർഷ ബിഎ വിദ്യാർത്ഥിയായ 19 കാരൻ ഐശ്വര്യ പാണ്ഡെയാണ് മരിച്ചത് . തന്‍റെ പത്തൊമ്പതാം ജന്മദിനം സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം .

പാണ്ഡെ ഓടിച്ചിരുന്ന ഹ്യുണ്ടായ് വെന്യു കാർ സുരക്ഷാ വേലിയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞ് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡാർഡ് റെയിൽ കാറിനുള്ളിലൂടെ തുളച്ച് കയറി . ഗുരുഗ്രാമിൽ ജന്മദിനാഘോഷത്തിന് ശേഷം തന്‍റെ നാല് സുഹൃത്തുക്കൾക്കൊപ്പം മടങ്ങവേയാണ് ഐശ്വര്യ പാണ്ഡയെ വലിയ ദുരന്തം തേടിയെത്തിയത്.

അപകടത്തിൽ കാറിലുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ പാണ്ഡയെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. വിദ്യാർത്ഥികൾ എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.



By admin