• Sun. Jul 27th, 2025

24×7 Live News

Apdin News

20ദിവസം മുന്‍പെങ്കിലും തയ്യാറെടുപ്പുകള്‍ നടത്തി, ശരീരഭാരം കുറച്ചു; ജയില്‍ ചാടിയത് കൃത്യമായ ആസൂത്രണത്തിലൂടെ

Byadmin

Jul 26, 2025


ഗോവിന്ദച്ചാമി ജയില്‍ ചാടിയത് കൃത്യമായ ആസൂത്രണത്തിന് ഒടുവിലെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ്. മതില്‍ ചാടുന്നതിന് 20ദിവസം മുന്‍പെങ്കിലും ഗോവിന്ദച്ചാമി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായും കമ്മീഷണര്‍ പറഞ്ഞു. ഇതിനായി ഗോവിന്ദച്ചാമി ശരീരഭാരം കുറച്ചിരുന്നു. ശരീരഭാരം കുറക്കുന്നതിന് ചപ്പാത്തിമാത്രമായിരുന്നു കുറച്ച്ദിവസങ്ങളായുള്ള ഭക്ഷണം. ഏഴരമീറ്റര്‍ ഉയരമുള്ള മതില്‍ചാടുന്നതിന് ഒരുകൈമാത്രമുളള ഗോവിന്ദച്ചാമി വേണ്ട ഒരുക്കങ്ങളെല്ലാം നേരത്തെ നടത്തിയിരുന്നു.

അതീവ സുരക്ഷ ബ്ലോക്കിന്റെ ഗ്രില്‍ ഉപ്പ് വെച്ച് നേരത്തെ തുരുമ്പിപ്പിച്ചിരുന്നു. ഇത് പിന്നീട് കട്ടുചെയ്തു. ഒരു കമ്പിമാത്രം മുറിച്ച് അതിനുള്ളിലൂടെയാണ് പുറത്ത് ചാടിയത്. പുലര്‍ച്ച 3.30ഓടെ ജയിലിനുള്ളില്‍ നിരീക്ഷണം നടത്തി ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി കയറുണ്ടാക്കുകയും അലക്ക് കല്ലില്‍ കയറി പുറത്തേക്ക് ചാടുകയും ചൊയ്തു. പുറത്തിറങ്ങിയാല്‍ എങ്ങനെ നീങ്ങണമെന്നതും കൃത്യമായി ആസൂത്രണം ചെയ്തിരുന്നു. ഇതിനായി ജയില്‍ ഡ്രസ് മാറുകയും ചെയ്തു.

എല്ലാം ജയില്‍ ചാടുന്നതിനുള്ള ഗോവിന്ദച്ചാമിയുടെ ആസൂത്രണമായിരുന്നെങ്കിലും ജയിലിനുള്ളിലെ സഹായവും ഇയാള്‍ക്ക് കിട്ടിയിട്ടുണ്ടാവാമെന്ന നിഗമനത്തിലാണ് പൊലീസ്. അതീവ സുരക്ഷയുള്ള ബി-10 സെല്ലിലായിരുന്നു ഗോവിന്ദച്ചാമി കഴിഞ്ഞിരുന്നത്.എന്നാല്‍ ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് സി-4ലോക്ക് മാറ്റിയത്. ജയില്‍ ഉദ്യോഗസ്ഥരുടെ നോട്ടം പെട്ടന്ന് കിട്ടാത്ത സെല്ല് മനപ്പൂര്‍വ്വം ഇയാള്‍ ചോദിച്ച് വാങ്ങുകയായിരുന്നു.

 

By admin