റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന് ആശ്വാസമായി കീഴ്‌കോടതി വിധിച്ച 20 വര്‍ഷം തടവുശിക്ഷ ശരിവച്ച് അപ്പീല്‍ കോടതി.ജയിലില്‍ 19 വര്‍ഷം പിന്നിട്ട പ്രതിക്ക് മോചനം അനുവദിക്കണമെന്ന പ്രതിഭാഗം ആവശ്യം കോടതി പരിഗണിച്ചില്ല. എന്നാല്‍ ആവശ്യമെങ്കില്‍ പ്രതിഭാഗത്തിന് മേല്‍ക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ മേയ് 26നാണ് 20 വര്‍ഷത്തെ തടവിന് വിധിച്ച് റിയാദ് ക്രിമിനല്‍ കോടതി വിധിയുണ്ടായത്. ഇതിനു പിന്നാലെ ശിക്ഷ കൂട്ടണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂഷന്‍ അപ്പീലുമായി മേല്‍കോടതിയെ സമീപിച്ചു.
ഇരുപത് വര്‍ഷത്തെ ശിക്ഷയില്‍ 19 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയായി. ഇനി ഒരു വര്‍ഷം മാത്രമാണ് തടവുള്ളത്. അതിനിടയിലാണ് അപ്രതീക്ഷിതമായി അപ്പീലുമായി പ്രോസിക്യൂഷന്‍ രംഗത്തുവന്നത്.