• Tue. Jul 14th, 2026

24×7 Live News

Apdin News

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

Byadmin

Jul 14, 2026


തിരുവനന്തപുരം: 2018ലെ പ്രളയം മനുഷ്യനിര്‍മ്മിതമെന്ന് മുന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറയുന്ന ഓഡിയോ സന്ദേശം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്. എന്നാല്‍ ഓഡിയോ സന്ദേശം എ ഐ നിര്‍മ്മിതമെന്നാണ് കൃഷ്ണന്‍കുട്ടിയുടെ വാദം.

സ്വകാര്യവ്യക്തി നല്‍കിയ പരാതിയിലാണ് ആഭ്യന്തര മന്ത്രി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രളയ സമയത്ത് അണക്കെട്ടുകള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ചയുണ്ടായെന്ന് ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്.

പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നും അതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും വ്യക്തമാക്കുന്ന വിധം പുറത്തുവന്ന ശബ്ദ രേഖയിലാണ് അന്വേഷണം.പ്രളയത്തിന് പിന്നില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണെന്നാണ് ആരോപണം.തോട്ടപ്പിള്ളി സ്പില്‍വേ തുറക്കാതിരുന്നത് മണല്‍ ലോബിയ്‌ക്ക് വേണ്ടിയാണെന്ന് ശബ്ദരേഖയില്‍ ആരോപിക്കുന്നുണ്ട്. മണിയാറിലും പറമ്പിക്കുളത്തും ക്രമക്കേടുകള്‍ നടന്നു. മുന്‍മന്ത്രി മാത്യു ടി തോമസിനെതിരെയും കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തു വന്ന ശബ്ദരേഖയില്‍ ആരോപണമുണ്ട്.

 



By admin