• Fri. Sep 18th, 2026

24×7 Live News

Apdin News

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

Byadmin

Sep 18, 2026


2027-ലെ ഓസ്കാറിൽ ‘മികച്ച അന്താരാഷ്‌ട്ര ഫീച്ചർ ഫിലിം’ വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചിത്രമായ ‘ഗോന്ധൽ’ (Gondhal) തിരഞ്ഞെടുക്കപ്പെട്ടു. അക്കാദമി അവാർഡ് മത്സരത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ‘ഗോന്ധൽ’ പ്രവേശിക്കുന്നതോടെ, മറാത്തി ചലച്ചിത്രമേഖലയെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന നാഴികക്കല്ലായി മാറുന്നു.

ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ (FFI) യാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 33 ചിത്രങ്ങളുടെ പട്ടികയിൽ നിന്നാണ് 2027-ലെ ഓസ്കാർ പുരസ്കാരത്തിനായി ഈ ചിത്രം തിരഞ്ഞെടുത്തതെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ പി. ശേഷാദ്രി വെളിപ്പെടുത്തി. വാർത്ത പു റത്തു വന്നതോടെ ഗോന്ധൽ ടീമിന് അഭിനന്ദനങ്ങളുമായി ചിത്രത്തിന്റെ സംവിധായകൻ സന്തോഷ് ദവഖർ രംഗത്ത് വന്നു. ചിത്രത്തിൻ്റ് പോസ്റ്റർ ഉൾപ്പെടുത്തി തയ്യാറാക്കിയ ചിത്രം അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.

സന്തോഷ് ദവഖർ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം മഹാരാഷ്‌ട്രയിലെ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്; നവവധൂവരന്മാരെ കേന്ദ്രീകരിച്ചുള്ള ഒരു പരമ്പരാഗത ചടങ്ങ് നടക്കുന്ന രാത്രിയിലാണ് ഇതിലെ കഥ വികസിക്കുന്നത്. സുരേഷ് വിശ്വകർമ്മ, കൈലാഷ് വാഗ്‌മാരെ, മാധവി ജുവേക്കർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

മുമ്പ് ‘മികച്ച അന്താരാഷ്‌ട്ര ഫീച്ചർ ഫിലിം’ (Best International Feature Film) വിഭാഗത്തിലേക്കാണ് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം, നീരജ് ഘയ്‌വാന്റെ ‘ഹോംബൗണ്ട്’ (Homebound) ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ, അന്തിമ നാമനിർദ്ദേശ പട്ടികയിൽ ഇടം നേടാൻ അതിന് സാധിച്ചില്ല.



By admin