• Sat. Sep 21st, 2024

24×7 Live News

Apdin News

300 kg laddus distributed in Ayodhya Ram Temple | മൃഗക്കൊഴുപ്പ് അടങ്ങിയ നെയ്യ്, തിരുപ്പതി ‘പ്രസാദം’ വിവാദത്തില്‍ ; പക്ഷേ അയോദ്ധ്യ രാമക്ഷേത്രത്തില്‍ വിതരണം ചെയ്തത് 300 കിലോ ലഡ്ഡു

Byadmin

Sep 21, 2024


uploads/news/2024/09/736092/ram-temple.jpg

ന്യൂഡല്‍ഹി: മൃഗക്കൊഴുപ്പ് അടങ്ങിയ നെയ്യ് ഉപയോഗിച്ചെന്ന ആരോപണത്തില്‍ തിരുപ്പതിയിലെ ‘ലഡ്ഡു’ വിവാദത്തില്‍ കത്തിപ്പടരുമ്പോള്‍ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ തിരുപ്പതി ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവന്ന ‘പ്രസാദം’ ഭക്തര്‍ക്ക് വിളമ്പിയതായി റിപ്പോര്‍ട്ട്. ഏകദേശം 300 കിലോയോളം വരുന്ന പ്രസാദമാണ് വിതരണം ചെയ്തത്.

ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. തിരുപ്പതി ലഡ്ഡു വിവാദത്തില്‍ പറയുന്ന കാലയളവിലാണ് രാമക്ഷേത്ര ചടങ്ങും നടന്നത്. നേരത്തേ കഴിഞ്ഞ തവണ ആന്ധ്രയില്‍ ഭരണത്തില്‍ ഇരുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തിരുപ്പതി ക്ഷേത്രത്തില്‍ ലഡ്ഡു ഉണ്ടാക്കാനായുള്ള നെയ്യുടെ കരാര്‍ പുതിയ കമ്പനിക്ക് നല്‍കിയതായും അവര്‍ നല്‍കിയ നെയ്യ് പരിശോധനയ്ക്ക് അയച്ച ലാബില്‍ നിന്നും മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നുമുള്ള ആരോപണം പുതിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തിയിരുന്നു. ഇതേ തുടര്‍ന്ന അദ്ദേഹം ഈ കരാര്‍ റദ്ദാക്കുകയും ആദ്യം നെയ് നല്‍കിയിരുന്ന കര്‍ണാടക സര്‍ക്കാരിന് നല്‍കുകയും ചെയ്തു.

ലഡ്ഡൂ തയ്യാറാക്കാന്‍ നെയ്യില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് തിരുപ്പതി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്റെ വെളിപ്പെടുത്തല്‍. പ്രസാദില്‍ മൃഗക്കൊഴുപ്പ് കലര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് പൊറുക്കാനാകില്ലെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ദാസ് പറഞ്ഞു. മായം ചേര്‍ത്ത നെയ്യ് വിതരണം ചെയ്തതിന് ഉത്തരവാദിയായ കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്തിയതായും നിയമനടപടികള്‍ ആരംഭിച്ചിരിക്കുകയാണ് ആന്ധ്ര സര്‍ക്കാര്‍.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു പ്രസാദിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആദ്യം ആശങ്ക ഉന്നയിച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. വൈഎസ്ആര്‍സിപി ഭരണം കുറഞ്ഞ നിരക്കില്‍ ഗുണനിലവാരമില്ലാത്ത നെയ്യ് വാങ്ങിയെന്നും, ഇത് തിരുപ്പതി ലഡ്ഡൂകളുടെ പവിത്രതയെ ഹനിച്ചെന്നും നായിഡു ആരോപിച്ചു. മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഈ ആരോപണങ്ങളെ ‘വഴിതിരിച്ചുവിടല്‍ രാഷ്ട്രീയം’ എന്നും നിലവിലെ സര്‍ക്കാരിന്റെ പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘കഥ കെട്ടിച്ചമച്ച കഥ’ എന്നും തള്ളിക്കളഞ്ഞു.

നേരത്തേ നെയ്യ് സാമ്പിളുകള്‍ പരിശോധിച്ചതില്‍ ബീഫ് ടാലോ, പന്നിക്കൊഴുപ്പ്, മത്സ്യ എണ്ണ എന്നിവയുള്‍പ്പെടെ മൃഗങ്ങളുടെ കൊഴുപ്പിന്റെ അംശം കണ്ടെത്തി. നാല് വ്യത്യസ്ത പരിശോധനകളില്‍ സമാനമായ ഫലങ്ങള്‍ കണ്ടെത്തിയതായി ക്ഷേത്രം മാനേജ്മെന്റ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള നന്ദിനി ബ്രാന്‍ഡ് ഉള്‍പ്പെടെ ശുദ്ധമായ പശു നെയ്യിന്റെ പുതിയ വിതരണക്കാര്‍ ലഡ്ഡൂകളുടെ പവിത്രത പുനഃസ്ഥാപിക്കുന്നതിനായി ഏര്‍പ്പെട്ടിരിക്കുകയാണെന്ന് നായിഡു ഒരു പൊതു പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.



By admin