മുംബൈ: 3000 കോടിയുടെ യെസ് ബാങ്ക് വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുടെ 50 ഓഫീസുകളില്‍ ഇഡി റെയ്ഡ് നടത്തി. 2017നും 2019നും ഇടയില്‍ നല്‍കപ്പെട്ട ഈ വായ്പ അനില്‍ അംബാനി പല ഷെല്‍ കമ്പനികളിലേക്കും മാറ്റിയെന്ന കേസാണ് ഇഡി അന്വേഷിക്കുന്നത്.
യെസ് ബാങ്കിന്റെ പ്രൊമോട്ടര്‍മാര്‍ക്കുള്‍പ്പെടെ പല തരത്തിലുമുള്ള കൈക്കൂലി നല്‍കിയാണ് വായ്പ സംഘടിപ്പിച്ചതെന്നതിനും ഇഡിയ്‌ക്ക് തെളിവുകള്‍ കിട്ടിയിട്ടുണ്ട്. വായ്പ അനുവദിച്ച പ്രക്രിയയില്‍ യെസ് ബാങ്ക് പലയിടത്തും പിഴവുകള്‍ വരുത്തിയിട്ടുണ്ട്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് എന്നീ കമ്പനികളിലാണ് തട്ടിപ്പ് നടന്നിട്ടുള്ളത്.
അതേ സമയം റിലയന്‍സ് പവര്‍, റിലയന്‍സ് ഇന്‍ഫ്രാ എന്നീ അനില്‍ അംബാനിയുടെ രണ്ട് കമ്പനികള്‍ ഈ തട്ടിപ്പുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിട്ടുണ്ട്.