• Sat. Sep 21st, 2024

24×7 Live News

Apdin News

50-year-old-man-died-after-idli-stuck-in-his-throat | തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം

Byadmin

Sep 14, 2024


ഇന്ന് ഉച്ചയോടെ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇഡ്ഡലി തീറ്റ മത്സരത്തിനിടെയാണ് സംഭവം.

idli stuck, throat, death

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം. കഞ്ചിക്കോട് സ്വദേശി ബി സുരേഷ്(50) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇഡ്ഡലി തീറ്റ മത്സരത്തിനിടെയാണ് സംഭവം. കൂടുതൽ ഇഡ്ഡലി കഴിക്കാൻ ശ്രമിക്കുന്നതിടെ തൊണ്ടയിൽ കുരുങ്ങുകയായിരുന്നു.

യുവാക്കളുടെ കുട്ടായ്മയിലാണ് ഇഡ്ഡലി തീറ്റ മത്സരം നടത്തിയത്. മത്സരത്തിന്റെ രണ്ട് ഘട്ടങ്ങൾ‌ പൂർത്തിയായി മൂന്നാം ഘട്ടം നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടാത്. ഇഡ്ഡലി കഴിക്കുന്നതിനിടെ സുരേഷിന് ശ്വാസം കിട്ടാതെ വരികായയിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്ര​വേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.



By admin