• Tue. Jul 7th, 2026

24×7 Live News

Apdin News

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

Byadmin

Jul 7, 2026


മിയാമി: ബ്രസീലിനെ ലോകകപ്പില്‍ നിന്നും കെട്ടുകെട്ടിച്ച ഏര്‍ലിംഗ് ഹാലന്‍റിനെ അത്ലറ്റിക് വൈരുദ്ധ്യം എന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. ഇതിന് കാരണം അദ്ദേഹത്തിന്റെ അസാധാരണമായ പൊക്കമാണ്. . 6 അടി 5 (1.95 മീറ്റർ) ഉയരം. അതുപോലെ അസാധാരണ ശരീര ഭാരവും. 94 കിലോഗ്രാം ആണ് ഭാരം.

എന്നിട്ടും ഈ നോർവേ സ്‌ട്രൈക്കർക്ക് എങ്ങിനെയാണ് ഇങ്ങിനെ അതിവേഗം ചലിക്കാനാവുന്നത് ? അദ്ദേഹം ഒരു വിംഗറിനെപ്പോലെ കുതിക്കുന്നു, ഒരു ഹെവിവെയ്റ്റ് ബോക്‌സറെ പോലെ പ്രതിരോധക്കാരെ മറികടക്കുന്നു, ഒരു ഹൈജമ്പറുടെ സ്‌ഫോടനാത്മകതയോടെ ആക്രമണങ്ങൾ നടത്തുന്നു. ഇതാണ് ഹാലണ്ടിനെ ഫുട്ബാള്‍ അറിയുന്നവരുടെ മുന്‍പില്‍ വിസ്മയപ്പെടുത്തുന്നത്.

ഹാലാൻഡിന്റെ രണ്ട് ഗോൾ ആണ് ബ്രസീലിനെ ലോകകപ്പില്‍ നിന്നും ക്വാര്‍ട്ടര്‍ കാണാതെ പുറത്താക്കിയത്. രണ്ട് ഗോളുകളാണ് ഹാലന്‍റ് അടിച്ചത്. ഇതോടെ ഏഴ് ഗോളുകളായി. തന്റെ തലമുറയിലെ മറ്റ് സ്‌ട്രൈക്കര്ർമാരില്‍ നിന്നും താൻ വ്യത്യസ്തനാണെന്ന് ഫുട്ബോൾ ലോകത്തെ ഹാലന്‍റ് ഓർമ്മിപ്പിക്കുന്നു.



By admin