• Sun. Jul 13th, 2025

24×7 Live News

Apdin News

75 കഴിഞ്ഞാല്‍ പിന്നെ അതിനര്‍ത്ഥം മാറിനില്‍ക്കൂ എന്നാണ് ; മോഹന്‍ഭഗതിന്റെ പരാമര്‍ശം മോദിയെ ലക്ഷ്യമിട്ടോ?

Byadmin

Jul 11, 2025


ബിജെപിയുടെ പ്രായവിവാദത്തില്‍ കുടങ്ങി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. നാഗ്പൂരിലെ ഒരു പുസ്തക പ്രകാശന വേദിയില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പരാമര്‍ശമാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. ”75 വയസായാല്‍, അതിനര്‍ത്ഥം എല്ലാം മതിയാക്കണം എന്നാണ്. മറ്റുള്ളവര്‍ക്ക് വഴി മാറിക്കൊടുക്കണം” എന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രതികരണം.

ഈ പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയെന്നാണ് പ്രതിപക്ഷ വാദം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെപ്റ്റബറില്‍ 75 വയസ് പൂര്‍ത്തിയാകാന്‍ ഇരിക്കെയാണ് ഈ പരാമര്‍ശം. എല്‍ കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നടപ്പാക്കിയ നിര്‍ബന്ധിത വിരമിക്കല്‍ മോദിക്കും ബാധകമാക്കുമോയെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗട്ട് ചോദിച്ചു.

നിലവിലെ ഭരണകര്‍ത്താക്കള്‍ ഇതില്‍പ്പെടുമോ എന്നത് നോക്കികാണാമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി പ്രതികരിച്ചത്. മോഹന്‍ഭഗവതിനും ഈ വര്‍ഷം 75 വയസ്സ് തികയും. ‘മോറോപന്ത് പിംഗ്ലേ: ദി ആര്‍ക്കിടെക്റ്റ് ഓഫ് ഹിന്ദു റീസര്‍ജന്‍സ്’ എന്ന പുസ്തകം പ്രകാശനം ചെയ്ത ശേഷം, ഭഗവത് പറഞ്ഞു. ”75 വയസ്സ് തികഞ്ഞതിന് ശേഷം നിങ്ങളെ ഷാള്‍ അണിയിച്ച് ആദരിക്കുന്നെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ ഇപ്പോള്‍ നിര്‍ത്തണം, നിങ്ങള്‍ക്ക് പ്രായമായി, മാറിനില്‍ക്കൂ, മറ്റുള്ളവരെ വരട്ടെ” എന്നാണ്.

By admin