• Wed. Jul 23rd, 2025

24×7 Live News

Apdin News

9 ജില്ലകളിലും 2 നദികളിലും യെലോ അലർട്ട്; ഇന്നും നാളെയും സംസ്ഥാനത്ത് 50 കി.മീ. വരെ വേഗത്തിൽ കാറ്റിന് സാധ്യത

Byadmin

Jul 23, 2025


9 ജില്ലകളിലും 2 നദികളിലും യെലോ അലർട്ട്; ഇന്നും നാളെയും 50 കി.മീ. വരെ വേഗത്തിൽ കാറ്റിന് സാധ്യത

തിരുവനന്തപുരം∙ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് 9 ജില്ലകളിൽ യെലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

അപകടകരമായ രീതിയിലെ ജലനിരപ്പിനെ തുടർന്ന് ജലനിരപ്പ് ഉയരുന്ന കാസർകോട്ടെ മൊഗ്രാൽ (മധുർ സ്റ്റേഷൻ), ജലനിരപ്പ് താഴുന്ന പത്തനംതിട്ടയിലെ മണിമല (തോണ്ട്ര {വള്ളംകുളം} സ്റ്റേഷൻ) എന്നീ നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) യെലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.

By admin