• Fri. Sep 27th, 2024

24×7 Live News

Apdin News

America should prepare for ceasefire; If not, Israel will continue to attack Hezbollah | വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് അമേരിക്ക; നടക്കില്ലെന്ന് ഇസ്രയേല്‍, ഹിസ്ബുല്ലയ്ക്ക് എതിരെ ആക്രമണം തുടരും

Byadmin

Sep 27, 2024


america, hezbollah

ടെല്‍ അവീവ്; ഇസ്രയേലും ഹിസ്ബുല്ലയും തമ്മില്‍ നടക്കുന്ന ഏറ്രുമിട്ടല്‍ അവസാനിപ്പിക്കാന്‍ അമേരിക്ക നടത്തിയ ശ്രമങ്ങള്‍ വിഫലം. വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന അമേരിക്കയുടെ നിര്‍ദേശം ഇസ്രയേല്‍ തള്ളി.ഹിസ്ബുല്ലയ്ക്ക് നേരെ നടക്കുന്ന സൈനിക നടപടികള്‍ തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. 21 ദിവസത്തെ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന നിര്‍ദ്ദേശം അമേരിക്ക മുന്നോട്ട് വെച്ചതിന് പിന്നാലെയാണ് ബെഞ്ചമിന്‍ നെതന്യാഹു നിലപാട് വ്യക്തമാക്കിയത്

അമേരിക്കയും ഫ്രാന്‍സും സംയുക്തമായാണ് ഇസ്രായേലിന് മുന്നില്‍ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം വെച്ചത്. എന്നാല്‍, ഇതിനോട് പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന ബെഞ്ചമിന്‍ നെതന്യാഹു ഹിസ്ബുല്ലയ്ക്ക് എതിരെ ആഞ്ഞടിക്കണമെന്ന് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കുകയാണ് ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. അടുത്തിടെ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 500-ലധികം പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും നിരവധി അറബ് രാജ്യങ്ങളും സംയുക്തമായാണ് ലെബനന്‍-ഇസ്രായേല്‍ അതിര്‍ത്തിയില്‍ 21 ദിവസത്തെ വെടിനിര്‍ത്തല്‍ എന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയ്ക്കിടെ അമേരിക്കയും സഖ്യകക്ഷികളും സംയുക്തമായി നടത്തിയ പ്രസ്താവനയിലാണ് വെടിനിര്‍ത്തല്‍ എന്ന ആവശ്യം ഉയര്‍ന്നത്. ഹിസ്ബുല്ലയ്ക്ക് എതിരെ ശക്തമായ ആക്രമണത്തിന് തയ്യാറെടുക്കാന്‍ ഇസ്രായേല്‍ സൈനിക മേധാവി ലഫ്. ജനറല്‍ ഹെര്‍സി ഹലേവി സൈന്യത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇസ്രായേല്‍-ലെബനന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടത്.



By admin