തിരുവനന്തപുരം: കേരള സർക്കാറിൻ്റെ കീഴിലുള്ള പ്രമുഖ വിവരസാങ്കേതിക സ്ഥാപനമായ സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് ഇമേജിംഗ് ടെക്നോളജിയിൽ (C-DIT) സൈബർ സെക്യൂരിറ്റി ട്രെയിനി തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു. സ്ഥാപനത്തിൻ്റെ ഫംഗ്ഷണാലിറ്റി ആൻഡ് സെക്യൂരിറ്റി ഓഡിറ്റ് ഡിപ്പാർട്ട്മെൻ്റിന്റെ (FSAD) പ്രൊജക്ട് പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിയമനം. ആകെ 3 ഒഴിവുകളാണുള്ളത്.
യോഗ്യതയും പ്രായപരിധിയും
B.Tech/BE, M.Tech, MCA, M.Sc (CS/IT/ഇൻഫർമേഷൻ സിസ്റ്റംസ്/ഇലക്ട്രോണിക്സ്), BCA എന്നീ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. ഫ്രഷേഴ്സിനും അവസരമുണ്ട്. അപേക്ഷകരുടെ പരമാവധി പ്രായപരിധി 30 വയസ്സാണ്.
മുൻഗണന
സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകൾ ഉള്ളവർക്ക് പ്രത്യേക മുൻഗണന ലഭിക്കും. CompTIA Security+, CEH, CISA, CISSP, OSCP, ISO/IEC 27001 Lead Auditor തുടങ്ങിയ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് മുൻഗണനയുണ്ടാകും.
സ്റ്റൈപ്പൻഡും തൊഴിൽ സ്ഥലവും
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,000 രൂപ മുതൽ 40,000 രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കും. ഒരു വർഷത്തെ ഫുൾ-ടൈം പരിശീലന കാലാവധിയായിരിക്കും ഇത്. തിരുവനന്തപുരത്തോ കേരളത്തിലെ മറ്റ് പ്രോജക്ട് സൈറ്റുകളിലോ ആയിരിക്കും നിയമനം.
തിരഞ്ഞെടുപ്പ് പ്രക്രിയ
ഓൺലൈൻ വഴി ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളെയാണ് തുടർനടപടികൾക്ക് പരിഗണിക്കുക. അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, ഇൻ്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്. റാങ്ക് ലിസ്റ്റ് ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ www.careers.cdit.org എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.careers.cdit.org എന്ന ഔദ്യോഗിക പോർട്ടൽ വഴി മാത്രം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ആവശ്യമായ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപേക്ഷയോടൊപ്പം നിർബന്ധമായും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 സെപ്റ്റംബർ 24