• Fri. Sep 20th, 2024

24×7 Live News

Apdin News

C.P.M. General Secretary Position: M.A. Baby is likely | സി.പി.എം. ജനറല്‍ സെക്രട്ടറി സ്ഥാനം: എം.എ. ബേബിക്ക് സാധ്യത

Byadmin

Sep 13, 2024


uploads/news/2024/09/734728/MA-baby.gif

കൊല്ലം: സീതാറാം യച്ചൂരിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സി.പി.എം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇനി ആര് എന്ന ചോദ്യം ഉയരവെ കേരളത്തില്‍ നിന്നുള്ള പോളിറ്റ്ബ്യറോ അംഗം എം.എ. ബേബിക്ക് സാധ്യത തെളിയുന്നു. സി.പി.എമ്മില്‍ എത്രയും വേഗം തിരുത്തലുകള്‍ വേണമെന്ന് ആവശ്യപ്പെടുന്ന എം.എ. ബേബി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് യോഗ്യനെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്ന എം.എ. ബേബിക്ക് വിലങ്ങുതടിയാവുന്നത് കേരള ഘടകമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്.

സംഘടനാ വീഴ്ചയ്‌ക്കൊപ്പം വാക്കും പ്രവൃത്തിയും തിരിച്ചടിക്കു കാരണമായതായും മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയതു പ്രശ്‌നമായതായും ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്നത്തേക്കാള്‍ പലമടങ്ങ് സ്വാധീനവും ബഹുജന വിശ്വാസവും ആര്‍ജിക്കാനുള്ള നിലയ്ക്കാത്ത പോരാട്ടങ്ങളും പരിശ്രമങ്ങളും ഇടതുപക്ഷം തുടരേണ്ടതുണ്ടെന്നും ജനങ്ങള്‍ക്ക് ബോധ്യമാകുന്ന വിധത്തില്‍ സത്യസന്ധവും നിര്‍ഭയവും ഉള്ളു തുറന്നതുമായ സ്വയം വിമര്‍ശനത്തിലൂടെ വാക്കിലും പ്രവൃത്തിയിലും അനുഭവവേദ്യമാവുന്ന തിരുത്തലുകളിലൂടെ മാത്രമേ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ട ബഹുജന സ്വാധീനം വീണ്ടെടുക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇൗ വിമര്‍ശനം കേരള ഘടകത്തിലെ ചിലര്‍ക്ക് അന്നേ രുചിച്ചിട്ടില്ല. പിണറായി വിജയന്റെ തീരുമാനം കൂടി ഇക്കാര്യത്തില്‍ നിര്‍ണായകമാവും.



By admin