• Sat. Sep 21st, 2024

24×7 Live News

Apdin News

CBI arrested the main link of the gang | സി.ബി.ഐ. ചമഞ്ഞു വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തി കോടികള്‍ തട്ടുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍ ; ഓരോ ഇടപാടിനും പ്രതിഫലമായി കിട്ടിയിരുന്നത് ലക്ഷങ്ങള്‍

Byadmin

Sep 14, 2024


uploads/news/2024/09/734941/arrested.jpg

കൊച്ചി: സി.ബി.ഐ. ചമഞ്ഞു വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തി കോടികള്‍ തട്ടുന്ന സംഘത്തിലെ മുഖ്യകണ്ണി ഡല്‍ഹിയില്‍ പിടിയില്‍. ബിഹാര്‍ സ്വദേശി പ്രിന്‍സ് പ്രകാശി(24)നെയാണു സെന്‍ട്രല്‍ പോലീസ് എസ്.ഐ. അനൂപ് ചാക്കോയും സംഘവും പിടികൂടിയത്.

വ്യാജ സി.ബി.ഐ. സംഘത്തിനു ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു നല്‍കുന്നതും അക്കൗണ്ടില്‍ലെത്തുന്ന തുക ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റുന്നതും ഇയാളായിരുന്നു. ഓരോ ഇടപാടിനും ലക്ഷങ്ങള്‍ പ്രതിഫലമായി കിട്ടിയിരുന്നു.

പാഥമിക ചോദ്യംചെയ്യലില്‍ കോടികളുടെ തട്ടിപ്പു നടത്തിയതായാണു വിവരം. തട്ടിപ്പുപണം ആഡംബര ജീവിതത്തിനായി ചെലവഴിക്കുകയായിരുന്നു. താന്‍ ഡോക്ടറാണെന്നും വ്യാജ സി.ബി.ഐ. സംഘത്തിലെ മുഴുവന്‍ പേരും വടക്കേ ഇന്ത്യക്കാരാണെന്നുമാണ് ഇയാളുടെ മൊഴി.

സി.ബി.ഐ. ചമഞ്ഞു വിളിക്കുന്നവര്‍ വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയാണു തട്ടിപ്പുനടത്തുന്നത്. ആവശ്യപ്പെടുന്ന തുക നല്‍കിയാല്‍ അറസ്റ്റ് ഒഴിവാക്കാമെന്നു പറയും. പ്രിന്‍സ് പ്രകാശ് സംഘടിപ്പിച്ചു നല്‍കുന്ന അക്കൗണ്ടുകളിലേക്കാണു പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുക. പ്രിന്‍സിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണു പോലീസിന്റെ പ്രതീക്ഷ.

സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ളയാളുടെ 30 ലക്ഷം തട്ടിയ കേസിലെ അന്വേഷണത്തിലാണിയാള്‍ പിടിയിലായത്. ഈ കേസില്‍ നേരത്തേ 14 പേരെ അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ സംഗീത സംവിധായകന്‍ ജെറി അമല്‍ദേവില്‍നിന്നും സമാന രീതിയില്‍ പണം തട്ടാന്‍ ശ്രമമുണ്ടായി. ഈ സംഭവത്തില്‍ ഡല്‍ഹിയില്‍ പിടിയിലായ പ്രതിക്കു ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.



By admin