• Fri. Sep 20th, 2024

24×7 Live News

Apdin News

child-and-mother-death-in-hospital-ullyeri-medical-college-hospital | കോഴിക്കോട് ​ഗർഭസ്ഥശിശുവും അമ്മയും മരിച്ചു; ഉള്ള്യേരി മെഡിക്കൽ കോളേജിനെതിരെ പരാതി നൽകി കുടുംബം

Byadmin

Sep 13, 2024


എകരൂർ ഉണ്ണികുളം സ്വദേശി അശ്വതിയും ​ഗർഭസ്ഥ ശിശുവുമാണ് മരിച്ചത്

kozhikode, death

കോഴിക്കോട് ഉള്ള്യേരിയില്‍ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭസ്ഥശിശുവും അമ്മയും മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന പരാതിയുമായി കുടുംബം.

എകരൂർ ഉണ്ണികുളം സ്വദേശി അശ്വതിയും ​ഗർഭസ്ഥ ശിശുവുമാണ് മരിച്ചത്. കുടുംബം ആശുപത്രിക്കെതിരെ അത്തോളി പോലീസിന് നൽകിയ പരാതിയിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ആശുപത്രി അധികൃതരുടെ ഭാ​ഗത്ത് നിന്നുണ്ടായ പിഴവാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇന്നലെ പുലർച്ചെയാണ് ​ഗർഭസ്ഥ ശിശു മരിച്ചത്. തുടര്‍ന്ന് അമ്മയെ ​ഗുരുതരാവസ്ഥയിൽ കോഴിക്കോട് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പി​ച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.



By admin