• Fri. Sep 20th, 2024

24×7 Live News

Apdin News

cyber-fraud-attempt-threatening-mla-anwar-sadath-family- | മകൾ ദില്ലി പോലീസിന്‍റെ പിടിയിലായെന്ന് വ്യാജ സന്ദേശമയച്ചു; എംഎൽഎയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

Byadmin

Sep 14, 2024


എംഎൽഎയുടെ മകൾ ദില്ലി പോലീസിന്റെ പിടിയിലായി എന്ന വ്യാജ സന്ദേശമയ്ചാണ് സൈബർ തട്ടിപ്പ് സംഘം എത്തിയത്.

cyber fraud

ആലുവ എംഎൽഎ അൻവർ സാദത്തിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. എംഎൽഎയുടെ മകൾ ദില്ലി പോലീസിന്റെ പിടിയിലായി എന്ന വ്യാജ സന്ദേശമയ്ചാണ് സൈബർ തട്ടിപ്പ് സംഘം എത്തിയത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. മകൾ മയക്കുമരുന്നുമായി ദില്ലി പോലീസിന്റെ പിടിയിലായെന്നായിരുന്നു സന്ദേശം. എറണാകുളം സൈബർ ​േ​പാലീസ് എംഎൽഎയുടെ പരാതിയിൽ അന്വേഷണം തുടങ്ങി.

അതേസമയം വെർച്വൽ അറസ്റ്റിൽ ആണെന്ന് വിശ്വസിപ്പിച്ച് ആളുകളിൽ നിന്ന് പണംതട്ടുന്ന മറ്റൊരാൾ ​പോലീസിന്‍റെ പിടിയിലാണ്. ദില്ലി സ്വദേശി പ്രിൻസിനെയാണ് കൊച്ചി സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.



By admin