• Sat. Sep 21st, 2024

24×7 Live News

Apdin News

Drugs mixed with food made the whole family unconscious; Bride drowned in motorcycle…! | ഭക്ഷണത്തില്‍ മയക്കുമരുന്ന് ചേര്‍ന്ന് വീട്ടുകാരെ മുഴുവന്‍ അബോധാവസ്ഥയിലാക്കി ; വധു മോട്ടോര്‍സൈക്കിളില്‍ മുങ്ങി…!

Byadmin

Sep 14, 2024


uploads/news/2024/09/734971/drugs.jpg

കോട്ട: ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബന്ധുക്കളെ മുഴുവന്‍ ഉറക്കിക്കിടത്തിയ ശേഷം നവവധു വീട്ടില്‍ നിന്നും ഓടിരക്ഷപ്പെട്ടു. രാജസ്ഥാനിലെ ബുണ്ടി ജില്ലയില്‍ വ്യാഴാഴ്ച രാത്രിനടന്ന സംഭവത്തില്‍ 24 കാരി മഞ്ജുഭായിയാണ് രക്ഷപ്പെട്ടത്.

ദര്‍ഘാടി ഗ്രാമത്തിലായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രിയിലെ ഡിന്നറിന് ശേഷം ആറുവയസ്സുള്ള കുട്ടിയുള്‍പ്പെടെ കുടുംബാംഗങ്ങള്‍ മുഴുവനും അബോധാവസ്ഥയിലാകുകയായിരുന്നു. പിറ്റേന്ന് ഇവിടെയെത്തിയ ബന്ധുക്കള്‍ വീട്ടുകാര്‍ ഒന്നടങ്കം ബോധംകെട്ടു കിടക്കുന്നത് കാണുകയും കുടുംബാംഗങ്ങളെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഇവര്‍ ഇപ്പോള്‍ അപകടനില തരണം ചെയ്തതായിട്ടുമാണ് വിവരം.

ഗ്രാമത്തില്‍ നിലവിലുള്ള ‘നട-പ്രത’ ആചാരം അനുസരിച്ച് ദുര്‍ഗാശങ്കര്‍ ഗുര്‍ജാര്‍ (24) ഓഗസ്റ്റ് 23 നായിരുന്നു മഞ്ജുഭായിയെ വിവാഹം കഴിച്ചതെന്ന് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മഹേന്ദ്ര യാദവ് പറഞ്ഞു. രാജസ്ഥാന്റെ ചില ഭാഗങ്ങളിലും അതിനോട് ചേര്‍ന്നുള്ള മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലും ചില സമുദായങ്ങളില്‍ പെടുന്നവര്‍ സ്റ്റാമ്പ് പേപ്പറിലോ മറ്റോ കരാര്‍ എഴുതിയ ശേഷം പെണ്‍കുട്ടികളെ നിയമപരമായ വിവാഹത്തിന്റെ പേരില്‍ വില്‍ക്കുന്ന പ്രവണതയാണ് ‘നട-പ്രത’ എന്ന ആചാരം.

കുടുംബാംഗങ്ങള്‍ അബോധാവസ്ഥയിലായപ്പോള്‍ മഞ്ജുഭായി അവിടെ നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിളില്‍ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുടുംബാംഗങ്ങള്‍ ഇപ്പോഴും അര്‍ദ്ധബോധാവസ്ഥയിലായതിനാല്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ അവള്‍ വീട്ടില്‍ നിന്ന് പണമോ വിലപിടിപ്പുള്ള വസ്തുക്കളോ എടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല, എഎസ്‌ഐ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും മഞ്ജുഭായിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് എന്നും അദ്ദേഹം പറഞ്ഞു.



By admin