• Sun. Jul 13th, 2025

24×7 Live News

Apdin News

DYFI പ്രവര്‍ത്തകന്‍ കഞ്ചാവുമായി പിടിയില്‍ ; സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു, യൂത്ത് കോണ്‍ഗ്രസ് മാർച്ച്

Byadmin

Jul 13, 2025


അടൂര്‍: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കഞ്ചാവുമായി പിടിയിലായി. പത്തനംതിട്ട അടൂര്‍ സ്വദേശി മുഹമ്മദ് സബീറാണ് പിടിയിലായത്. മൂന്ന് ഗ്രാം കഞ്ചാവാണ് സബീറില്‍നിന്ന് പിടികൂടിയതെന്നാണ് പോലീസ് പറയുന്നത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

പോലീസ് അളവ് കുറച്ചു കാണിച്ച് ഡിവൈഎഫ് പ്രവര്‍ത്തകനെ രക്ഷപ്പെടുത്തിയെന്നാരോപിച്ച് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

അടൂരിലെ വീടിന് സമീപത്ത് നിന്നാണ് സബീറിനെ കഴിഞ്ഞ ദിവസം രാത്രി പിടികൂടിയത്. ദിവസങ്ങള്‍ക്ക് മുമ്പ് ഡിവൈഎഫ്‌ഐ അടൂരില്‍ സംഘടിപ്പിച്ച മാര്‍ച്ചിനിടെ കോണ്‍ഗ്രസിന്റെ കൊടിമരം നശിപ്പിച്ച ആളാണ് സബീര്‍. കൊടിമരം നശിപ്പിക്കുന്നതിന്റെ വീഡിയോ സബീര്‍ റീല്‍സാക്കി സാമാഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഞ്ചാവുമായി പിടിയിലാകുന്നത്.

By admin