• Sat. Sep 28th, 2024

24×7 Live News

Apdin News

government-attempt-to-politicize-temple-visit-jagan-mohan-reddy-has-given-up-tomorrows-temple-visit | ക്ഷേത്ര സന്ദർശനം രാഷ്ട്രീയവത്കരിക്കാൻ സർക്കാർ ശ്രമം; നാളത്തെ ക്ഷേത്രദർശനം ഉപേക്ഷിച്ചതായി ജ​ഗൻ മോഹൻ റെഡ്ഡി

Byadmin

Sep 28, 2024


തന്റെ ക്ഷേത്ര സന്ദർശനം രാഷ്ട്രീയവത്കരിക്കാൻ സർക്കാർ ശ്രമിച്ചെന്നാണ് ജ​ഗൻ മോ​‌ഹൻ റെഡ്ഡിയുടെ ആരോപണം

jagan mohan reddy

നാളെ നടത്താനിരുന്ന തിരുപ്പതി സന്ദർശനം റദ്ദാക്കി വൈഎസ്ആർ കോൺ​ഗ്രസ് പാർട്ടി അധ്യക്ഷനും മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജ​ഗൻമോഹൻ റെഡ്ഡി. തന്റെ ക്ഷേത്ര സന്ദർശനം രാഷ്ട്രീയവത്കരിക്കാൻ സർക്കാർ ശ്രമിച്ചെന്നാണ് ജ​ഗൻ മോ​‌ഹൻ റെഡ്ഡിയുടെ ആരോപണം. പല വൈഎസ്ആർസിപി നേതാക്കളെയും വീട്ടുതടങ്കലിൽ ആക്കിയെന്നും അദ്ദേഹം വിമർശിച്ചു.

താൻ വീട്ടിൽ ബൈബിൾ വായിക്കും, ഹിന്ദുമതം, ഇസ്ലാം, സിഖ് വിശ്വാസം എല്ലാറ്റിനെയും പിന്തുടരും. മാനവികതയിലാണ് വിശ്വാസം എന്നും ജഗൻ മോഹൻ റെഡ്‌ഡി വ്യക്തമാക്കി.



By admin