• Wed. Sep 25th, 2024

24×7 Live News

Apdin News

Is Musk “Dating” Meloni? What He Said On Viral Pic With Italy PM | ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ഡേറ്റിംഗിലാണോ? ; മെലിനിയുമായുള്ള ഗോസിപ്പിച്ച ഇലോണ്‍ മസ്‌ക്ക് നല്‍കിയ മറുപടി

Byadmin

Sep 25, 2024


uploads/news/2024/09/736887/elone-musk.jpg

ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയും തമ്മില്‍ ഡേറ്റിംഗിലാണോ? അടുത്തിടെ ന്യൂയോര്‍ക്കില്‍ നടന്ന ഒരു പരിപാടിയില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിക്കൊപ്പം ശതകോടീശ്വരന്‍ എലോണ്‍ മസ്‌കിന്റെ ചിത്രം വൈറലായതോടെ ഇരുവരും ഡേറ്റിംഗിലാണോയെന്ന ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പറക്കുകയാണ്.

ചൊവ്വാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍, മസ്‌ക് മെലോണിയെ ‘ആധികാരികവും സത്യസന്ധയും’ എന്ന് വിശേഷിപ്പിച്ചിരുന്നു. അറ്റ്ലാന്റിക് കൗണ്‍സില്‍ ഗ്ലോബല്‍ സിറ്റിസണ്‍ അവാര്‍ഡ് മെലോണിക്ക് സമ്മാനിക്കുമ്പോഴായിരുന്നു മസ്‌ക് ഇങ്ങിനെ പറഞ്ഞത്. പുറത്തുള്ളതിനേക്കാള്‍ കൂടുതല്‍ സൗന്ദര്യം ഉള്ളിലുള്ള ഒരാള്‍ക്ക് പുരസ്‌ക്കാരം സമ്മാനിക്കുന്നത് ഒരു ബഹുമതിയാണെന്ന് പറഞ്ഞു.

ഇറ്റലിയുടെ പ്രധാനമന്ത്രിയെന്ന നിലയില്‍ അവിശ്വസനീയമായ ജോലി ചെയ്ത ജോര്‍ജിയ മെലോണി ആരാധിക്കുന്ന ഒരാളാണ് താനെന്നും അവര്‍ വളരെ ആധികാരികവും സത്യസന്ധയുമായ ഒരാളാണ്. രാഷ്ട്രീയക്കാരെ കുറിച്ച് അത് എപ്പോഴും പറയാനാവില്ല എന്നുകൂടി മസ്‌ക് കൂട്ടിച്ചേര്‍ത്തു. ഇതിന് മെലോണി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ മസ്‌കിന്റെ പരാമര്‍ശങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു.

ഒരു ടെസ്ല ഫാന്‍ ക്ലബ് പിന്നീട് മസ്‌കിന്റെയും മെലോണിയുടെയും പ്രണയാതുരമായി ഇരിക്കുന്നത് പോലെയുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്യുകയുമുണ്ടായി. ‘അവര്‍ ഡേറ്റ് ചെയ്യുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’ എന്നായിരുന്നു അതിന് കൊടുത്ത അടിക്കുറിപ്പ്. എന്നാല്‍ 53 കാരനായ കോടീശ്വരന്‍ പ്രതികരിച്ചത് തങ്ങള്‍ ‘ഡേറ്റിംഗിലല്ല’ എന്നായിരുന്നു.

അറ്റ്ലാന്റിക് കൗണ്‍സില്‍ വിതരണം ചെയ്ത ഒരു മാധ്യമ പാക്കേജ് പ്രകാരം, യൂറോപ്യന്‍ യൂണിയന് നല്‍കുന്ന ശക്തമായ പിന്തുണയ്ക്കും ഇറ്റലിയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായതിനുമാണ് മെലോണിക്ക് അവാര്‍ഡ് ലഭിച്ചത്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ വാര്‍ഷിക ഉന്നതതല യോഗത്തിനായി 190-ലധികം രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്കൊപ്പം അവര്‍ ന്യൂയോര്‍ക്കില്‍ ഉണ്ടായിരുന്നു.



By admin