• Fri. Sep 20th, 2024

24×7 Live News

Apdin News

K.Phone project: High Court rejects plea seeking CBI probe | കെ.ഫോണ്‍ പദ്ധതി: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

Byadmin

Sep 13, 2024


uploads/news/2024/09/734767/vd-sathaashan-with-media.gif

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കെ ഫോണ്‍ പദ്ധതിയില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പദ്ധതിക്കായി നല്‍കിയ വിവിധ കരാറുകളില്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. വലിയ രീതിയില്‍ നടത്തിയ ഉദ്ഘാടനം ഒരു വര്‍ഷം കഴിഞ്ഞിട്ടും കെ ഫോണ്‍ സൗജന്യ കണക്ഷനില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

എന്നാല്‍ ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ കൃത്യമായി നിരത്താന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹര്‍ജി തള്ളിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനായിരുന്നു കെ ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം. ചട്ടങ്ങള്‍ പോലും ലംഘിച്ച് കരാര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട കമ്പനികള്‍ക്കാണ് നല്‍കിയതെന്നും അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

സംസ്ഥാനത്ത് 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷനെന്നായിരുന്നു പ്രഖ്യാപനം. അത് പിന്നെ ആദ്യഘട്ടത്തില്‍ 14000 എണ്ണമെന്നായി. ഒരു മണ്ഡലത്തില്‍ 100 പേര്‍ എന്ന കണക്കില്‍ പോലും പത്ത് മാസത്തിനിടയില്‍ കെ ഫോണിന് കഴിഞ്ഞിട്ടില്ല.



By admin