നെടുങ്കണ്ടം: കെ.എസ്.ഇ.ബി ഐ.ബിയില്‍ അനധികൃതമായി താമസിച്ചതിന് എം.എം. മണി എം.എല്‍.എയുടെ പേഴ്‌സണല്‍ സ്‌റ്റാഫുകള്‍കള്‍ക്ക് പിഴ ചുമത്തി കെ.എസ്.ഇ.ബി. ബോര്‍ഡിന്റെ മൂന്നാര്‍ ചിത്തിരപുരം ഐ.ബിയില്‍ അനധികൃതമായി താമസിച്ചതിനാണ് പിഴ ഈടാക്കാന്‍ ഉത്തരവിട്ടത്.
2,435 ദിവസം താമസിച്ച വകയില്‍ 3,96,510 രൂപയാണ് പിഴയിടക്കേണ്ടത്. വിജിലന്‍സ് പരിശോധനയിലാണ് അനധികൃത താമസം പുറത്തിറഞ്ഞത്. 2017 ഡിസംബര്‍ മുതല്‍ 2024 സെപ്‌റ്റംബര്‍ വരെയുള്ള കാലയളവിലാണ് അനധികൃതമായി താമസിച്ചത്. ഡ്രൈവറും ഗണ്‍മാനും അടക്കമുള്ള സംഘം അനധികൃതമായി താമസിച്ചു എന്നാണ് കണ്ടെത്തല്‍.