• Fri. Sep 20th, 2024

24×7 Live News

Apdin News

M. Pox; 23 people in contact list of Malappuram native | എം പോക്‌സ്; മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ 23 പേര്‍

Byadmin

Sep 19, 2024


m pox, malapuram native

കോഴിക്കോട് ; എം പോക്‌സ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്ക പട്ടിക പുറത്ത്. പട്ടികയിലുള്ളത് 23 പേരാണ്. ഇവരുടെ സാമ്പളുകള്‍ എടുത്ത് പരിശോധനയ്ക്കായി അയക്കും.ദുബായില്‍ നിന്നെത്തിയ യുവാവിന് ഒപ്പം യാത്ര ചെയത് വിമാനത്തിലെ മുന്നിലും പിന്നിലുമായി 3 വരികളിലുള്ള 42 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.ഇവരെ കണ്ടെത്തുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്.

യുഎഇയില്‍ നിന്നെത്തിയ മലപ്പുറം എടവണ്ണ സ്വദേശിക്കാണ് രോ?ഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പരിശോധനയും ജാഗ്രതയും കര്‍ശനമാക്കി. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.



By admin