• Wed. Sep 25th, 2024

24×7 Live News

Apdin News

No case will be filed against Suresh Gopi on the complaint of assaulting media workers | മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല

Byadmin

Sep 25, 2024


media workers, suresh gopi

തൃശൂര്‍ ;മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. എന്നാല്‍ സംഭവത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കേണ്ട വകുപ്പ് ഇല്ലെന്ന് പോലീസ് അനില്‍ അക്കരയെ അറിയിച്ചു. അനില്‍ അക്കരയുടെ പരാതി അന്വേഷിച്ചത് തൃശൂര്‍എസിപിയായിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ മൊഴിയെടുക്കുകയും തൃശൂര്‍ രാമ നിലയത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്നാണ് കേസെടുക്കേണ്ടത്തിലെന്ന തീരുമാനത്തിലെത്തിയതെന്നും പോലീസ് അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റം ചെയ്ത സുരേഷ് ഗോപിയുടെ പെരുമാറ്റത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ജനാധിപത്യ രീതിയിലല്ലാത്ത പ്രതികരണമാണ് സുരേഷ് ഗോപിയില്‍ നിന്നും ഉണ്ടായതെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ ശാരീരികമായി നേരിടാനുള്ള കേന്ദ്രമന്ത്രിയുടെ ശ്രമം ഞെട്ടിക്കുന്നതാണെന്ന് കെയുഡബ്ല്യുജെ വിമര്‍ശിച്ചു. ലോകത്ത് എവിടെയും ഒരു പരിഷ്‌കൃത സമൂഹവും അംഗീകരിക്കുന്ന നടപടിയല്ലിത്. ജനാധിപത്യ മര്യാദയുടെ പ്രഥാമിക പാഠം അറിയുന്ന ഒരു നേതാവും ഇത്തരത്തില്‍ പെരുമാറില്ല. തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയാന്‍ സുരേഷ് ഗോപി തയ്യാറാവണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.



By admin