• Sun. Sep 29th, 2024

24×7 Live News

Apdin News

No immediate replacement for Sitaram Yechur; Agreement in CPIM PB meeting | സീതാറാം യെച്ചൂരിക്ക് പകരക്കാരന്‍ ഉടന്‍ വേണ്ട; സിപിഐഎം പി ബി യോഗത്തില്‍ ധാരണ

Byadmin

Sep 28, 2024


sitaram yechuri, immediate replacement

സീതാറാം യെച്ചൂരിക്ക് പകരം ജനറല്‍ സെക്രട്ടറി ഇപ്പോള്‍ വേണ്ടെന്ന് സിപി ഐ എം പി ബി യോഗത്തില്‍ ധാരണ.പാര്‍ട്ടി സെന്ററിലെ പി ബി അംഗങ്ങള്‍ കൂട്ടായി ചുമതല നിര്‍വഹിക്കാനും, ഏകോപനത്തിനായി കോര്‍ഡിനേറ്ററെ ചുമതലപെടുത്താനുമാണ് ധാരണ. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് നാളെ ആരംഭിക്കുന്ന കേന്ദ്ര കമ്മിറ്റിയോമാണ്.

അന്തരിച്ച ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പകരക്കാരനെ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകളില്‍ പൊളിറ്റ് ബ്യുറോ യോഗത്തിന് മുന്നില്‍ രണ്ടു നിര്‍ദ്ദേശങ്ങള്‍ ആണ് ഉയര്‍ന്നു വന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതിനാല്‍ താല്‍ക്കാലിക സംവിധാനം മതിയെന്നും,ജനറല്‍ സെക്രട്ടറി പദവിയില്‍ പുതിയൊരാള്‍ ഉടന്‍ വേണ്ടെന്നുമുള്ള നിര്‍ദേശമാണ് കേരള നേതാക്കള്‍ അടക്കമുള്ള വര്‍ മുന്നോട്ട് വച്ചത്.

എന്നാല്‍ താല്‍ക്കാലിക സംവിധാനം എന്നത് ഭരണ ഘടനയില്‍ ഇല്ലെന്നു അഭിപ്രായം ഉയര്‍ന്നെങ്കിലും ,ജനറല്‍ സെക്രട്ടറി ഇപ്പോള്‍ വേണ്ടെന്നും, പാര്‍ട്ടി സെന്ററിലെ പി ബി അംഗങ്ങള്‍ കൂട്ടായി ചുമതല നിര്‍വഹിക്കാമെന്നും ധാരണയിലെത്തി.ഏകോപനത്തിനായി മുതിര്‍ന്ന പിബി അംഗങ്ങളില്‍ ഒരാളെ കോര്‍ഡിനേറ്ററായി ചുമതല നല്‍കും



By admin