• Fri. Sep 20th, 2024

24×7 Live News

Apdin News

Order for vigilance inquiry against ADGP, DGP’s recommendation accepted | എഡിജിപിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്, ഡിജിപിയുടെ ശിപാര്‍ശ അംഗീകരിച്ചു

Byadmin

Sep 20, 2024


അന്വേഷണ സംഘത്തെ നാളെ തീരുമാനിക്കുമെന്നാണ് വിവരം. അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മാണവും അന്വേഷണപരിധിയില്‍ വരും. സസ്പെന്‍ഷനിലായ എസ്.പി സുജിത്ദാസിനെതിരെയും അന്വേഷണമുണ്ടാകും.

kerala

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവായി. ഡിജിപിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. അന്വേഷണ സംഘത്തെ നാളെ തീരുമാനിക്കുമെന്നാണ് വിവരം. അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മാണവും അന്വേഷണപരിധിയില്‍ വരും. സസ്പെന്‍ഷനിലായ എസ്.പി സുജിത്ദാസിനെതിരെയും അന്വേഷണമുണ്ടാകും.

സംസ്ഥാന ഡിജിപി ഷെയ്ഖ് ദര്‍സേവ് സാഹിബാണ് എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. അജിത്കുമാറിനെതിരെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ആരോപണങ്ങള്‍ നേരിടുന്ന എഡിജിപിക്കെതിരെ കടുത്ത നിലപാടാണ് എല്‍ഡിഎഫ് യോഗത്തില്‍ ഘടകകക്ഷികള്‍ സ്വീകരിച്ചത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഐ. മുഖപത്രം ജനയുഗവും ഇന്ന് ആവശ്യപ്പെട്ടിരുന്നു.
എഡിജിപിയെ മാറ്റിനിര്‍ത്തണമെന്ന കടുത്ത നിലപാട് സ്വീകരിച്ചിട്ടും മുഖ്യമന്ത്രിയും സിപിഎമ്മും വഴങ്ങിയില്ല.

പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അതിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ഇടതുമുന്നണി യോഗത്തിനു ശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.



By admin