• Sun. Sep 22nd, 2024

24×7 Live News

Apdin News

Shashi Tharoor says Prime Minister Narendra Modi will have to step down after he turns 75 in 2025 | 2025 ല്‍ 75 വയസ്സ് പൂര്‍ത്തിയാകുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്ഥാനം ഒഴിയേണ്ടിവരുമെന്ന് ശശി തരൂര്‍

Byadmin

Sep 21, 2024


shashi tharoor, narendra modi

കശ്മീര്‍, ഹരിയാന ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി ജെ പി ക്ക് ഭരണം നഷ്ടമാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റ്ി അംഗമായ ഡോ ശശി തരൂര്‍. കോണ്‍ഗ്രസ് നേതൃത്വം ഈ നാല് സംസ്ഥാനങ്ങളിലും നല്‍കുന്ന ഇന്ത്യ സഖ്യം അധികാരത്തിലേറുമെന്നും 2025 ല്‍ 75 വയസ്സ് പൂര്‍ത്തിയാകുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്ഥാനം ഒഴിയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തൂ.

ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ്സിന്റെ തിരുവനന്തപുരം ചാപ്റ്റര്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിലെ വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്ത ഡോ.തരൂരിനെയും, കൊമ്പന്‍സ് ഫുട് ബോള്‍ ടീം ഉടമ ചന്ദ്രഹാസനെയും പൊന്നാട നല്കി ആദരിച്ചു.



By admin