• Sun. Sep 22nd, 2024

24×7 Live News

Apdin News

Thrissur Pooram decluttering; A judicial inquiry is required; VD Satheesan said that there is abnormality in the investigation report | തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍; ജുഡീഷ്യല്‍ അന്വേഷണം വേണം; അന്വേഷണ റിപ്പോര്‍ട്ടില്‍ അസ്വാഭാവികത ഉണ്ടെന്ന് വി ഡി സതീശന്‍

Byadmin

Sep 22, 2024


thrissur pooram, v d satheeshan

തിരുവനന്തപുരം ; തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതില്‍ ജുഡീഷ്യല്‍ അന്വേഷമം ആവശ്യപ്പെട്ട് നേതാവ് വി ഡി സതീശന്‍.പൂരം കലക്കല്‍ റിപ്പോര്‍ട്ടിന് എന്ത് പ്രസക്തിയാണ ഇനിയുള്ളതെന്നും അദ്ദേഹം ചോദിച്ചു.അന്വേഷണ റിപ്പോര്‍ട്ടില്‍ അസ്വാഭാവികത ഉണ്ടെന്നും ആരോപണ വിധയനായ എഡിജിപി തന്നെ അന്വേഷിച്ചതോടെ അന്വേഷണം പ്രഹസനമായെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നം നടക്കുമ്പോള്‍ മുഖ്യമന്ത്രിയും എഡിജിപിയും എന്ത് കൊണ്ട് ഇടപെട്ടില്ലെന്ന് വി.ഡി സതീശന്‍ ചോദിച്ചു. എല്ലാവരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണിത്. പൂരം കലക്കി ബിജെപിയെ ജയിപ്പിക്കുകയായിരുന്നു ലക്ഷ്യം. പൂരം കലക്കലില്‍ ബിജെപിയും പ്രതിക്കൂട്ടിലാണ്. തൃശൂരില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ചര്‍ച്ചയും പിന്നീട് നടന്ന സംഭവങ്ങളും. പ്രതിപക്ഷ നേതാവിന് വേണ്ടിയാണ് എഡിജിപി കൂടിക്കാഴ്ച നടത്തിയതെങ്കില്‍ മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യന്‍ അല്ലെന്നും പൂരം കലക്കലില്‍ നിയമനടപടിയിലേയ്ക്ക് നീങ്ങുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 24 ന് ബ്ലോക്ക് തലത്തിലും 28 ന് തേക്കിന്‍കാട് മൈതാനത്തും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.



By admin