• Sun. Sep 29th, 2024

24×7 Live News

Apdin News

Udayanidhi Stalin to be sworn in as Deputy Chief Minister today; The ceremony will be held at Raj Bhavan at 3:30 pm | ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; വൈകീട്ട് 3:30ന് രാജ്ഭവനിലാണ് ചടങ്ങ്

Byadmin

Sep 29, 2024


udayanidhi stalin, raj bhavan, sworn

തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഗവര്‍ണര്‍ ആര്‍ എന്‍ രവി സത്യവാചകം ചൊല്ലികൊടുക്കും. ഉദയനിധി സ്റ്റാലിന് പുറമേ നാല് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ ജാമ്യം ലഭിച്ച സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ ‘ഉപമുഖ്യമന്ത്രിസ്ഥാനം പദവി അല്ല ഉത്തരവാദിത്വമാണെന്നും സംസ്ഥാനത്തിനായി പ്രവര്‍ത്തിക്കുമെന്നും ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചു.

നിലവില്‍ കായിക -യുവജനക്ഷേമ വകുപ്പുകളുടെ മന്ത്രിയാണ് ഉദയനിധി സ്റ്റാലിന്‍. ആസൂത്രണവകുപ്പ് കൂടി ഉദയനിധിക്ക് നല്‍കിയിട്ടുണ്ട്. മൂന്ന് മന്ത്രിമാരെ ഒഴിവാക്കിയാണ് സ്റ്റാലിന്‍, മകന്‍ ഉദയനിധിയെ ഉപമുഖ്യമന്ത്രി ആയി ഉയര്‍ത്തിയത്.



By admin