• Tue. Sep 24th, 2024

24×7 Live News

Apdin News

UP Department of Culture with preparations to organize Navratri celebrations on a grand scale | നവരാത്രി ആഘോഷങ്ങള്‍ വിപുലമായി സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളുമായി യുപി സംസ്‌കൃതി വകുപ്പ്‌

Byadmin

Sep 24, 2024


navarathri, up government

ലക്‌നൗ; മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രാകരം വരാനിരിക്കുന്ന നവരാത്രി ആഘോഷങ്ങള്‍ വിപുലമായി സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളുമായി യു പി സംസ്‌കൃതി വകുപ്പ്. സംസ്ഥാനത്തെ എല്ലാ ദേവീ ക്ഷേത്രങ്ങളിലും ശക്തിപീഠങ്ങളിലും വ്യത്യസ്തമായ പല സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും.സംസ്ഥാനത്ത് ” മിഷന്‍ ശക്തി” എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കി വരികയാണ്. സ്ത്രീകളുടെ സുരക്ഷ ലക്ഷ്യമാക്കിയാണ്. ഇതിന്റെ ഭാഗമായി സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പങ്കാളിത്തത്തോടെ നിരവധി സാംസ്‌കാരിക പരിപാടികള്‍ സംസ്‌കൃതി വകുപ്പ് നടത്തുന്നുണ്ട്.

ഒക്ടോബര്‍ 3 മുതല്‍ 12 വരെ സംസ്ഥാനത്തെ ദേവി ക്ഷേത്രങ്ങളിലും ശക്തിപീഠങ്ങളിലും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട്, സ്ത്രീ സുരക്ഷയ്ക്കായി സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമങ്ങളുടെ വ്യാപകമായ പ്രചാരണം നടത്തുമെന്ന് സംസ്‌കൃതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുകേഷ് മേശ്രാം പറഞ്ഞു. കൂടാതെ, അഷ്ടമി, നവമി ദിവസങ്ങളില്‍ പ്രധാന ശക്തിപീഠ ക്ഷേത്രങ്ങളില്‍ പൊതുജനങ്ങളെ പങ്കാളികളാക്കിക്കൊണ്ട് രാമായണ പാരായണവും സംഘടിപ്പിക്കും. ഈ പരിപാടികള്‍ക്കായി കഴിഞ്ഞ വര്‍ഷത്തെ പോലെ ഓരോ ജില്ലയിലും ജില്ലാതല, താലൂക്ക് തല, ബ്ലോക്ക് തല സമിതികള്‍ രൂപീകരിച്ച് പരിപാടികള്‍ പൂര്‍ത്തിയാക്കും.



By admin