• Sat. Oct 5th, 2024

24×7 Live News

Apdin News

Wayanad Tragedy; The Center has an anti-Kerala stance and the CPM has demanded speedy assistance | വയനാട് ദുരന്തം: സഹായധനം നൽകാത്ത കേന്ദ്രത്തിനെതിരേ സിപിഎം സമരം; മുഖ്യമന്ത്രിയെ ന്യായീകരിച്ച് ഗോവിന്ദൻ

Byadmin

Oct 5, 2024


wayanad, cpm,

photo; facebook

തിരുവനന്തപുരം; വനാട് ദുരന്തത്തില്‍ കേരളത്തിന് ആവശ്യമായ സഹായധനം നല്‍കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം പ്രക്ഷോഭത്തിലേക്ക്. കേരളത്തിനോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സമിതി യോഗത്തിന് ശേഷം സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിച്ചു.കേരളത്തോട് കേന്ദ്രത്തിന് വിരുദ്ധ നിലപാടാണുള്ളത്. കേരളത്തിനുള്ള സഹായം വേഗത്തിലാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

പാര്‍ട്ടിയും സര്‍ക്കാരും നല്ല നിലയില്‍ മുന്നോട്ട് പോകുന്നതിനിടെ അക്രമണങ്ങള്‍ നേതൃത്വത്തിനെതിരെ ഉണ്ടാകുന്നു. അതിനായുളള പ്രചാരണത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍. ഇതിന് വലതുപക്ഷ മാധ്യമങ്ങളും സഹായിക്കുന്നു.ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിക്ക് നല്ല സ്ഥാനം . ഇതില്ലാതാക്കാന്‍ ശ്രമം നടക്കുന്നു. ആര്‍ എസ് എസ് ബന്ധമെന്ന പ്രചരണം ഇതിന്റെ ഭാഗം.

തൃശ്ശൂരിലെ പരാജയവുമായി ബന്ധപ്പെട്ട് ബിജെപി വിജയത്തിന് എല്‍ഡിഎഫ് കളമൊരുക്കിയെന്ന് പ്രചാരണം ഉണ്ടാകുന്നു. എന്നാല്‍ തൃശ്‌സൂരില്‍ യുഡിഎഫ് വോട്ട് ബിജെപിക്ക് ലഭിച്ചതാണ് വിജയത്തിനുളള പ്രധാന കാരണം. 86,000 വോട്ട് കുറഞ്ഞു. എന്നാല്‍ ഞങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ചില വോട്ടുകള്‍ നഷ്ടപ്പെട്ടു. കോണ്‍ഗ്രസിന്റെ കൃസ്ത്യന്‍ വോട്ടാണ് നഷ്ടമായത്. അത് അവര്‍ തന്നെ അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്ത് വിടുന്നില്ലെന്നേയുളളു.

കേരളത്തിലെ പോലീസ് ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസാണ്. സ്വര്‍ണ്ണ കള്ളക്കടത്ത് ക്രമസമാധാന പ്രശ്‌നമായി മാറുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം വന്നാല്‍ ഉടന്‍ നടപടിയെടുക്കാന്‍ ആകില്ല. സ്വര്‍ണ്ണക്കള്ളക്കടത്ത് ക്രമസമാധാന പ്രശ്‌നമായി മാറുകയാണ്. ഇത്തരം സാഹചര്യത്തില്‍ പൊലീസിന് ഇടപെടാതിരിക്കാനാകില്ല. ആ ദൗത്യമാണ് പൊലീസ് സര്‍വഹിച്ചത്. ഇതിനെതിരെയാണ് അന്‍വര്‍ കുരിശുയുദ്ധം പ്രഖ്യാപിക്കുന്നത്.



By admin