• Tue. Sep 24th, 2024

24×7 Live News

Apdin News

wayanad-udf-convener-resigns- | വയനാട്ടിലെ യുഡിഎഫ് കൺവീനർ രാജിവെച്ചു ;കടുത്ത തീരുമാനം പ്രിയങ്ക ഗാന്ധി ഉപതെര‌ഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കെ

Byadmin

Sep 24, 2024


ജില്ലയിലെ ഡിസിസി പ്രസിഡന്റെ് എന്‍.ഡി അപ്പച്ചനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് രാജി.

uploads/news/2024/09/736694/4.gif

photo – facebook

വയനാട്: വയനാട് ജില്ലയില്‍ യുഡിഎഫ് കണ്‍വീനര്‍ രാജിവച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നോതാവ് കെ.കെ വിശ്വനാഥനാണ് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവെച്ചത്. ജില്ലയിലെ ഡിസിസി പ്രസിഡന്റെ് എന്‍.ഡി അപ്പച്ചനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് രാജി.

ഡിസിസി പ്രസിഡന്റെിന് ഗ്രൂപ്പ് കളിക്കാനാണ് താല്‍പ്പര്യമെന്നും ജില്ലയില്‍ കോണ്‍ഗ്രസ് ഇല്ലാതായി കൊണ്ടിരിക്കുയാണെന്നും കെ കെ വിശ്വനാഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധി രാജിവെച്ച സാഹചര്യത്തില്‍ വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനിരിക്കെയാണ് കെകെ വിശ്വനാഥന്‍ മുന്നണിയുടെ നേതൃസ്ഥാനം രാജിവെച്ചത്.



By admin