• Sun. Sep 22nd, 2024

24×7 Live News

Apdin News

what-is-the-future-of-pv-anvar-in-cpm-acceptance-from-within-the-cpm-will-decrease-in-party- | അൻവറിന്റെ ഭാവിയെന്ത്?പോരാളി പരിവേഷം ഇനി സിപിഎമ്മിനുള്ളിൽ വിലപോകില്ല ; പുറത്തേക്ക് പോകാന്‍ മടിയില്ലെന്ന് അൻവർ

Byadmin

Sep 22, 2024


പാർട്ടി അംഗമല്ലാത്തതുകൊണ്ട് അച്ചടക്കവാൾ വീശി സിപിഎമ്മിന് അൻവറിനെ വിരട്ടനാകുന്നില്ല.

uploads/news/2024/09/736263/1.gif

photo – facebook

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്‍കി പി.വി.അന്‍വര്‍ എംഎല്‍എയ്ക്ക് സിപിഎമ്മിനുള്ളിൽ നിന്നുള്ള സ്വീകാര്യത ഇനി കുറയും. ഇഎംഎസും മുൻപ് കോൺഗ്രസായിരുന്നു എന്നു തുടങ്ങി മുഖ്യമന്ത്രിയുടെ വിമർശനത്തിന് അക്കമിട്ടാണ് അൻവർ നിലമ്പൂരിൽ വാർത്താ സമ്മേളനത്തിൽ മറുപടി പറ‌ഞ്ഞത്. പാർട്ടിക്ക് പുറത്തേക്ക് പോകാനും മടിയില്ല എന്നാണ് അൻവറിന്റെ നിലപാട്. അൻവറിന്റെ ഭാവിയെന്ത് ഉറ്റ് നോക്കുകയാണ് രാഷ്ട്രീയ കേരളം.

2011 ൽ ഏറനാട് മണ്ഡലത്തിൽ സിപിഐക്ക് സ്വന്തമായി സ്ഥാനാർത്ഥി ഉണ്ടായിരിക്കേ സിപിഎം പിന്തുണ രഹസ്യമായി ഉറപ്പുവരുത്തിയാണ് പി വി അൻവർ ഇടതുമുന്നണിയിലേക്ക് വഴിവെട്ടിയത്. ആ തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടെങ്കിലും . രണ്ട് തവണ നിലമ്പൂരിൽ നിന്നും എംഎൽഎയായി. എ വിജയരാഘവനുമായും പിണറായി വിജയനുമായും സൗഹൃദം സ്ഥാപിച്ച പി വി അൻവർ ലക്ഷ്യം കണ്ടു. പാർട്ടിയിലെ പ്രാദേശിക നേതാക്കളെ അൻവറിന് വേണ്ടി സിപിഎം വെട്ടി നിരത്തി. പക്ഷേ രണ്ടാം പിണറായി സർക്കാർ അൻവറിന് പഴയതുപോലെ പരിഗണന നൽകിയില്ല. മന്ത്രിയാകുമെന്ന സ്വപ്നം കെട്ടിടങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇടഞ്ഞതോടെ മുഖ്യമന്ത്രി ഗുഡ് ബുക്കിൽ നിന്നും അൻവറിനെ വെട്ടി.

കണ്ണൂർ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളുമായി സൗഹൃദം സ്ഥാപിച്ച അൻവർ അവരുടെ കൂടി പിൻബലത്തിലാണ് പോരിന് ഇറങ്ങിയത്. മുഖ്യമന്ത്രി അൻവറി നല്‍കിയ ഒടുവിലത്തെ മുന്നറിയിപ്പ് ആ പിന്തുണ നൽകിയവർക്ക് കൂടി ഉള്ളതാണ് . ടി പി രാമകൃഷ്ണൻ ഒഴികെ മറ്റൊരു നേതാവും ഇതേവരെ അൻവറിന്റെ പരസ്യമായ വിഴുപ്പ് അലക്കലിനെതിരെ പ്രതികരിച്ചിരുന്നില്ല. ഇനി കൂടുതൽ നേതാക്കൾ അൻവറിനെതിരെ പ്രതികരിക്കാൻ നിർബന്ധിതമാകും.

പോരാളി പരിവേഷം ഇനി അൻവറിന് പാർട്ടി അണികൾ നൽകാനിടയില്ല. അകത്തു പറയേണ്ടത് പുറത്ത് പറഞ്ഞു. എതിരാളികൾക്ക് ആയുധം നൽകി സിപിഎമ്മിന്റെ കണക്കെടുപ്പിൽ ഇതേപോലെ നിരവധി അച്ചടക്ക ലംഘനങ്ങൾ അൻവർ നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെ പരസ്യമായി വിമർശിച്ച് മാനം കെടുത്തിയത് മറ്റൊരു വശത്ത്. അൻവർ ഇനി എത്ര നാൾ ഇങ്ങനെ തുടരുമെന്നുള്ളതാണ് ചോദ്യം. പാർട്ടി അംഗമല്ലാത്തതുകൊണ്ട് അച്ചടക്കവാൾ വീശി സിപിഎമ്മിന് അൻവറിനെ വിരട്ടനാകുന്നില്ല. അൻവറിനെ പിടിച്ചു കെട്ടാൻ സിപിഎം എന്ത് ആയുധം പ്രയോഗിക്കും എന്നാണ് അണികൾ ഉറ്റ് നോക്കുന്നത്.

നിലമ്പൂരിൽ വാർത്താ സമ്മേളനത്തിൽ പി.വി.അന്‍വര്‍ പറഞ്ഞത്.

‘എകെജി സെന്ററിൽ നിരവധി പരാതികൾ നൽകി. ഒന്നിനും പരിഹാരം ഉണ്ടായില്ല. ഞാൻ പഴേ കോൺ​ഗ്രസുകാരൻ തന്നെയാണ്. ഇഎംഎസ് പഴയ കെപിസിസി സെക്രട്ടറി ആയിരുന്നു. സിഎം ആ പറഞ്ഞതിൽ തെറ്റില്ല. മുഖ്യമന്ത്രിയെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല എന്നതാണ് സത്യം. എം ആർ അജിത് കുമാറിന്റെ സ്റ്റേറ്റ്മെന്റ് ആണ് ഇന്ന് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയെ കൊണ്ട് പറയിപ്പിച്ചതാണ്. എന്നെ ചവിട്ടി പുറത്താക്കിയാലും മുഖ്യമന്ത്രിയെ തള്ളി പറയില്ല. തളളി പറഞ്ഞ് ആളാകണം എന്ന് എനിക്ക് ഇല്ല പാർട്ടിയെയും തള്ളി പറയില്ല. എന്നെ വേണ്ട എന്ന് പറഞ്ഞാൽ അപ്പോൾ ഞാൻ എന്റെ വഴി നോക്കും’, അൻവർ കൂട്ടിച്ചേർത്തു.

സ്വർണക്കടത്ത് സംഘങ്ങളിൽ നിന്ന് ശശി പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയിക്കുന്നു. അതുകൊണ്ടാണോ മുഖ്യമന്ത്രിയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അൻവർ ചോദിച്ചു. മുഖ്യമന്ത്രിയെ പൊട്ടക്കിണറ്റിൽ ചാടിക്കാൻ നിൽക്കുന്ന ഒരു വിഭാഗമാണ് അദ്ദേഹത്തിന്റെ കൂടെയുള്ളത്. അത് പി ശശിയും എംആർ അജിത് കുമാറും മാത്രമല്ലെന്നും അൻവ‍ർ തുറന്നടിച്ചു.

തന്നെ ഒരു ചുക്കും ചെയ്യാൻ ആർക്കും കഴിയില്ല. കൂടിയാൽ തന്നെ കൊല്ലും. അല്ലങ്കിൽ ജയിലിലാക്കും. ആ പേടി തനിക്കില്ല. തന്റെ നാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് താൻ പറയുന്നത്. മനോവീര്യം തകരില്ലെന്നുപറഞ്ഞ അൻവ‍ർ താൻ തീയിൽ ജനിച്ചതാണ് ഈ വെയിലത്ത് വാടില്ലെന്നും വ്യക്തമാക്കി.



By admin