• Fri. Sep 20th, 2024

24×7 Live News

Apdin News

Woman cut during sexual assault; The accused was found poisoned | ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

Byadmin

Sep 13, 2024


woman , assault, poisoned

photo; representative

പാലക്കാട് ; ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. സൈമണിനെയാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെ വീടിനു സമീപത്ത് അവശനിലയില്‍ കണ്ടെത്തിയത്. യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ചയാണ് വീടിനു സമീപം പുല്ലരിയുകയായിരുന്ന 23കാരിയെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പ്രതി ആക്രമിച്ചത്. ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും രക്ഷപ്പെട്ടു. തലയില്‍ മൂന്നിടങ്ങളില്‍ വെട്ടേറ്റ യുവതി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രി 8.30 നാണ് യുവാവിനെ അവശനിലയില്‍ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലെത്തി മജിസ്ട്രേറ്റ് യുവാവിന്റെ മൊഴി രേഖപ്പെടുത്തി. യുവാവ് അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട യുവാവ് പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തിയശേഷമാണ് വിഷം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു. രാവിലെ 11.45-ഓടെ കസബ പൊലീസ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.



By admin