• Fri. Apr 17th, 2026

24×7 Live News

Apdin News

അനുമതിയില്ലാതെ റോഡ് ഷോ; നടൻ വിജയ്ക്കെതിരേ കേസ്

Byadmin

Apr 17, 2026



അനുമതിയില്ലാതെ റോഡ് ഷോ; നടൻ വിജയ്ക്കെതിരേ കേസ്

ചെന്നൈ: തമിഴക വെട്രി കഴകം അധ‍്യക്ഷനും നടനുമായ വിജയ്ക്കെതിരേ കേസെടുത്തു. അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിന് ചെന്നൈ മാമ്പലം പൊലീസാണ് ഇത്തവണ കേസെടുത്തിരിക്കുന്നത്.

വിജയ്‌യെ കൂടാതെ ടിവികെ ജനറൽ സെക്രട്ടറി എൻ‌. ആനന്ദ്, ദക്ഷിണ ചെന്നൈ ജില്ലാ സെക്രട്ടറി അപ്പുനു എന്നിവർക്കെതിരേയും എഫ്ഐആർ രജിസ്റ്റർ‌ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഫ്ലൈയിങ് സ്ക്വാഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

By admin