• Tue. Jun 23rd, 2026

24×7 Live News

Apdin News

അമ്മയിലെ പൊട്ടിത്തെറി, മല്ലിക സുകുമാരനും രാജിവച്ചു; അഡ്ഹോക്ക് കമ്മിറ്റിയിലും രാജി

Byadmin

Jun 23, 2026


അമ്മയിലെ പൊട്ടിത്തെറി.മല്ലിക സുകുമാരനും രാജിവച്ചു. ശ്വേതയ്ക്കൊപ്പം എന്ന് മല്ലികാ സുകുമാരന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്നേഹത്തോടെ പടിയിറങ്ങുന്നുവെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. അമ്മ അഡ്ഹോക്ക് കമ്മിറ്റിയിലും രാജി. ആശ അരവിന്ദ് പിന്മാറി. മുൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമായിരുന്നു ആശ.

‘സ്‌നേഹപൂർവം പടിയിറങ്ങുന്നു… ‘അമ്മ’യിൽ നിന്നും… സത്യത്തിനൊപ്പം… ന്യായത്തിനൊപ്പം… ശ്വേതയ്‌ക്കൊപ്പം.’ എന്ന് മാത്രമാണ് മല്ലികാ സുകുമാരൻ സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചത്. മല്ലികാ സുകുമാരന്റെ തീരുമാനത്തെ അനുകൂലിച്ച് നിരവധി പേർ പോസ്റ്റിന് താഴെ കമന്റുകളിട്ടു.

കഴിഞ്ഞദിവസം നടന്ന ‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ വലിയ പൊട്ടിത്തെറിയാണുണ്ടായത്. തുടർന്ന് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവെച്ചിരുന്നു. പിന്നാലെ മല്ലികാ സുകുമാരൻ മാധ്യമങ്ങളോട് സംസാരിക്കവെ ശ്വേതാ മേനോന് പിന്തുണ പ്രഖ്യാപിച്ചു. ശ്വേതയല്ല, മറിച്ച് ജനറൽ സെക്രട്ടറിയും ട്രഷററുമാണ് രാജിവെക്കേണ്ടിയിരുന്നത് എന്നാണ് മല്ലിക പറഞ്ഞത്.

By admin