• Sun. Jul 12th, 2026

24×7 Live News

Apdin News

‘അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ല; അയ്യപ്പ സംഗമങ്ങള്‍ ഇനിയില്ല’

Byadmin

Jul 12, 2026


ശുചിത്വം, സുതാര്യത, കാര്യക്ഷമത എന്നിവയ്ക്കാവും മുന്‍തൂക്കം.

‘അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ല; അയ്യപ്പ സംഗമങ്ങള്‍ ഇനിയില്ല’

തിരുവനന്തപുരം: ശബരിമല അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും ആഗോള അയ്യപ്പസംഗമം ഇനി ഉണ്ടാവില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ഈ വര്‍ഷം മുതല്‍ ശബരിമലയില്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസേഷന്‍ നടപ്പാക്കുമെന്നും കെ ജയകുമാര്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കാനുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് നടപടി.

ശുചിത്വം, സുതാര്യത, കാര്യക്ഷമത എന്നിവയ്ക്കാവും മുന്‍തൂക്കം. ശബരിമല സന്നിധാനത്ത് ആകെയുള്ള 690 മുറികളില്‍ 190 മുറികളാണ് തീര്‍ത്ഥാടകര്‍ക്ക് നല്‍കിയിരുന്നത്. ഇത്തവണ 550 മുറികള്‍ നല്‍കും. പൂര്‍ണ്ണമായും ഡിജിറ്റലൈസേഷന്‍ വഴിയാകും ബുക്കിംഗ് എന്നും കെ ജയകുമാര്‍ പറഞ്ഞു.

ഹൗസ് കീപ്പിംഗ് പുറത്തുനിന്നുള്ള ഏജന്‍സിയെ ഏല്‍പ്പിക്കും. ശബരിമല ഗസ്റ്റ് ഹൗസിന് സമീപം പുതിയ ഗസ്റ്റ് ഹൗസ് സ്ഥാപിക്കും. നവംബര്‍ ഒന്ന് മുതല്‍ 90 ദിവസം പ്രവര്‍ത്തിക്കുന്ന ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ റൂം ദേവസ്വം ആസ്ഥാനത്ത് ആരംഭിക്കും. കുറ്റമറ്റ രീതിയില്‍ ഇടത്താവളങ്ങള്‍ ഒരുക്കും. സന്നിധാനക്ക് തീര്‍ത്ഥകുളം നിര്‍മ്മിക്കുമെന്നും കെ ജയകുമാര്‍ അറിയിച്ചു.

തിരക്ക് നിയന്ത്രിക്കാന്‍ ശബരിമലയില്‍ എഐ ക്യാമറ സ്ഥാപിക്കും. വഴിപാടുകള്‍ സെന്‍ട്രല്‍ സ്റ്റോക്ക് വഴി മാത്രമായിരിക്കും. 2048 വരെ പടിപൂജ ബുക്കിംഗ് ആണ്. ഒരുദിവസം അഞ്ച് പടിപൂജ സ്റ്റോക്കുകള്‍ കൂടി അനുവദിക്കും. കഴിഞ്ഞ തീര്‍ത്ഥാടനത്തിനിടെ മരിച്ച ഭക്തര്‍ക്ക് ഒരുലക്ഷം രൂപ സഹായം നല്‍കും. കേരളസദ്യ ഇത്തവണയും ശബരിമലയില്‍ ഉണ്ടാകരുത് എന്നും കെ ജയകുമാര്‍ വ്യക്തമാക്കി.

By admin