ലോകകപ്പ് ചരിത്രത്തിൽ പുതിയ അധ്യായം; ആറ് പതിപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരം ;പെയ്തിറങ്ങിയത് റെക്കോർഡുകളുടെ ‘സിആർ7 പെരുമഴ’
ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ ഉസ്ബെക്കിസ്ഥാനെതിരേ നേടിയ ഇരട്ട ഗോളുകളോടെ, ഫുട്ബോൾ ലോകത്ത് മറ്റാരും എത്തിപ്പിടിച്ചിട്ടില്ലാത്ത പുതിയൊരു ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ.
ലോകകപ്പിന്റെ ആറ് വ്യത്യസ്ത പതിപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് റൊണാൾഡോ സ്വന്തമാക്കിയത്. മത്സരത്തിന്റെ ആറാം മിനിറ്റിൽ ജോവോ കാൻസെലോ നൽകിയ ക്രോസ് വലയിലെത്തിച്ചാണ് താരം തന്റെ ചരിത്ര ഗോൾ കുറിച്ചത്.
ആദ്യ പകുതിയിൽ തന്നെ മറ്റൊരു ഗോൾ കൂടി നേടിയതോടെ പോർച്ചുഗലിനായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡും റൊണാൾഡോയുടെ പേരിലായി. ഇതിനുമുമ്പ് ഒമ്പത് ഗോളുകളുമായി യൂസേബിയോ ആയിരുന്നു ഈ നേട്ടത്തിൽ മുന്നിൽ. 2006-ൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോയുടെ ലോകകപ്പ് ഗോളുകളുടെ എണ്ണം ഇതോടെ പത്തായി ഉയർന്നു.
41-ാം വയസ്സിലും തന്റെ മികവ് തുടരുന്ന റൊണാൾഡോ, ലയണൽ മെസ്സിയുടെ ഗോൾ റെക്കോർഡിന് പിന്നാലെയാണെങ്കിലും ലോകകപ്പ് കിരീടം എന്ന തന്റെ വലിയ സ്വപ്നത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. ശനിയാഴ്ച കൊളംബിയക്കെതിരെ നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ റൊണാൾഡോ തയ്യാറെടുക്കുകയാണ്.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ഗോൾവേട്ടക്കാരനായി മാറി. 42 വയസും 39 ദിവസവും പ്രായമുള്ളപ്പോൾ ഗോൾ നേടിയ കാമറൂണിന്‍റെ റോജർ മില്ലയാണ് ഈ പട്ടികയിലെ ഒന്നാമൻ. അതേസമയം, ലോകകപ്പിൽ ഇരട്ട ഗോൾ നേടുന്ന പ്രായം കൂടിയ താരം ഇപ്പോൾ റൊണാൾഡോ തന്നെയാണ്.