ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അടച്ചുപൂട്ടലിലേക്കെന്ന് സൂചന. ഇത്തരത്തില്‍ മുന്നോട്ട് പോകാന്‍ ആകില്ലെന്ന് ക്ലബ്ബുകളുടെ സംയുക്ത പ്രസ്താവന. ലീഗിന് വ്യക്തമായ ഘടനയില്ലെന്നും AIFFന് മുന്നില്‍ പുതിയ നിര്‍ദേശങ്ങള്‍ വച്ചിട്ടുണ്ടെന്നും ക്ലബ്ബുകള്‍ അറിയിച്ചു.
കേരള ബ്ലാസ്‌റ്റേഴ്‌സ് മുമ്പ് തന്നെ അടച്ചുപൂട്ടല്‍ സൂചന പരസ്യമായി പങ്കുവച്ചിരുന്നു. ഐഎസ്എല്‍ ഈ വിധത്തില്‍ പോയാല്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന സംയുക്ത പ്രസ്താവ കേരള ബ്ലാസ്‌റ്റേഴ്‌സ് അടക്കം നാല് ക്ലബ്ബുകള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം, ഭാവിയെന്തന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍, ഓപ്പറേഷണലും സാമ്പത്തികവുമായ പ്രതിസന്ധികള്‍ തുടങ്ങിയവയാണ് സംയുക്ത പ്രസ്താവനയിറക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതെന്നാണ് ക്ലബ്ബുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.
https://www.instagram.com/p/DYpZnSMOhPC/?utm_source=ig_web_copy_link&igsh=NTc4MTIwNjQ2YQ==
സാമ്പത്തിക സ്ഥിരതയുള്ള ലീഗാണ് ഫുട്‌ബോളിന്റെ ഭാവിയെന്നും എഐഎഫ്എഫിന് മുന്നില്‍ ഒരു ബദല്‍ പ്ലാന്‍ വച്ചിട്ടുണ്ടെന്നും ക്ലബ്ബുകള്‍ വ്യക്തമാക്കി. കേരള ബ്ലാസ്റ്റേഴ്‌സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അടച്ചുപൂട്ടിയേക്കുമെന്നും ട്വന്റിഫോറാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.