• Thu. Nov 26th, 2026

24×7 Live News

Apdin News

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനമില്ല! പെട്രോൾ പമ്പുകളിൽ പുതിയ നിയന്ത്രണവുമായി കേന്ദ്രം

Byadmin

Nov 26, 2026


ന്യൂഡൽഹി: ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ‌ക്ക് ഇനി ഇന്ധനവുമില്ലെന്ന് കേന്ദ്ര സർക്കാർ. ആദ്യഘട്ടം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും 5 പമ്പുകളിൽ വീതം നടപ്പാക്കാനാണ് കേന്ദ്ര റോഡ് ഗതാഗത, പെട്രോളിയം മന്ത്രാലയങ്ങളുടെ തീരുമാനം. ഗതാഗത നിയമലംഘനം ആവർത്തിച്ചാൽ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കുന്നതും പരിഗണനയിലുണ്ട്.

കഴിഞ്ഞ മാസം 4 ന് സുപ്രീം കോടതി പുറപ്പെടുവിച്ച നിർദേശമനുസരിച്ചാണ് സർക്കാർ നീക്കം. വാഹനങ്ങൾക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലെങ്കിൽ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കാത്ത വിധം പൈലറ്റ് പദ്ധതി രൂപീകരിക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്‍റ് അതോറിറ്റിയോടും റോഡ് ഗതാഗത മന്ത്രാലയത്തോടും സുപ്രീം കോടതി നിർദേശിച്ചിരുന്നു.

ഇന്ധന പമ്പുകളിൽ ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗ്നീഷൻ ക്യാമറകൾ സ്ഥാപിക്കുകയും ഈ ക്യാമറുകളുമായി ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോയിലെയും വാഹൻ പോട്ടലിലെയും വിവരങ്ങൾ സംയോജിപ്പിക്കുകയും ചെയ്താണ് പദ്ധതി നടപ്പാക്കുന്നത്.

By admin